LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒരു മൂന്നാംകിട സംവിധായകന്റെ വിദ്വേഷം ജനിപ്പിക്കുന്ന ഫാന്റസി മാത്രമാണ് കാശ്മീര്‍ ഫയല്‍സ്- അശോക് സ്വെയ്ന്‍

ഡല്‍ഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കാശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരനും അക്കാദമിക് പ്രൊഫസറുമായ അശോക് സ്വെയ്ന്‍. കാശ്മീര്‍ ഫയല്‍സ് ഒരു മൂന്നാംകിട സംവിധായകന്റെ ഫാന്റസി മാത്രമാണെന്നും വിദ്വേഷം ജനിപ്പിക്കുന്നതുകൊണ്ടുമാത്രം വിജയിക്കുന്നവയാണ് ഇത്തരം സിനിമകളാണെന്നും അദ്ദേഹം പറഞ്ഞു. കാശ്മീര്‍ ഫയല്‍സ് മതസ്പര്‍ധ വളര്‍ത്താനും ബിജെപിയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും മാത്രമായി നിര്‍മ്മിച്ച സിനിമയാണ് എന്നുള്‍പ്പെടെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് അശോക് സ്വെയ്‌ന്റെ പ്രതികരണം. 

'ഒരു മൂന്നാംകിട സംവിധായകന്‍ നിര്‍മ്മിച്ച മൂന്നാംകിട ഫാന്റസി സിനിമയാണ് കാശ്മീര്‍ ഫയല്‍സ്. സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നത് വെറുപ്പിന്റെ വ്യാപാരം മാത്രം മുന്നില്‍കണ്ടാണ്. രാജ്യത്ത് വെറുപ്പ് അത്രമേല്‍ വില്‍ക്കപ്പെടും എന്നതുകൊണ്ടുമാത്രമാണ് ചിലര്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് മനസിലാകാത്തത് എന്തുകൊണ്ടാണ്?'- അശോക് സ്വെയ്ന്‍ ട്വീറ്റ് ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷവും കലാപവും വളര്‍ത്തുന്നതിനായി ഒരു സിനിമ ഉണ്ടാക്കിയതിനെതിരെ ബോളിവുഡ് എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നതെന്നും അശോക് സ്വെയന്‍ ചോദിച്ചു. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ 1724 പേരെ കശ്മീരിലെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. അതില്‍ 89 പേര്‍ കാശ്മീരി പണ്ഡിറ്റുകളാണ്. അമ്പതിനായിരം കശ്മീരി മുസ്ലീങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. എന്നിട്ടും ഇന്ത്യയിലെ ഹിന്ദുവലതുപക്ഷ സര്‍ക്കാര്‍ അതിനെ കശ്മീര്‍ വംശഹത്യയെന്ന് മാര്‍ക്കറ്റ് ചെയ്യുകയാണ്'-അശോക് സ്വെയ്ന്‍ കൂട്ടിച്ചേര്‍ത്തു. 

1990-കളില്‍ നടന്ന കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോതി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ദി കാശ്മീര്‍ ഫയല്‍സ്. ബിജെപിയുടെ പ്രത്യയശാസ്ത്രവും അജണ്ടയും കടത്തിവിടാനായി മാത്രം നിര്‍മ്മിച്ച സിനിമയാണിതെന്നും അന്നത്തെ തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഹിന്ദുക്കള്‍ മാത്രമല്ല സിഖുകാരും മുസ്ലീങ്ങളുമെല്ലാം കൊല്ലപ്പെട്ടിട്ടുണ്ട് എന്നാല്‍ അതൊന്നും സിനിമകയില്‍ കാണിക്കാതെ ഹിന്ദുക്കള്‍ മാത്രം ആക്രമിക്കപ്പെടുന്നു എന്ന തരത്തിലാണ് സിനിമയില്‍ കാണിച്ചിരിക്കുന്നതെന്നും തുടങ്ങി വ്യാപക വിമര്‍ശനങ്ങള്‍ കാശ്മീര്‍ ഫയല്‍സിനെതിരെ ഉയര്‍ന്നുവരുന്നുണ്ട്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More