LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദിലീപിനൊപ്പം സെല്‍ഫി എടുത്തതില്‍ ദുഖമില്ല; നടിക്ക് വേണ്ടിയും പൊതുപരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട് - ജെബി മേത്തര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനൊപ്പമുള്ള സെല്‍ഫിയില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി ജെബി മേത്തര്‍. നടിക്ക് വേണ്ടിയും പൊതുപരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും എല്ലാവര്‍ക്കും വിമര്‍ശനങ്ങള്‍ ഉന്നയിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ജെബി മേത്തര്‍ പറഞ്ഞു. നഗരസഭയുടെ പരിപാടിയില്‍ ദിലീപിനൊപ്പം സെല്‍ഫിയെടുത്തത് ഒരു സാധാരണ കാര്യമാണ്. അതില്‍ ദുഖമില്ല. കോടതിയില്‍ ഇരിക്കുന്ന വിഷയം ആയതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ല. രാഷ്ട്രീയ രംഗത്തുള്ളവരും പല കേസുകളിലും ഉള്‍പ്പെടാറുണ്ട്. അവരുമായി വേദി പങ്കിടാറുണ്ടെന്നും ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനര്‍ത്ഥിയായി ജെബി മേത്തര്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിലീപുമായുള്ള സെല്‍ഫി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അവര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

അതേസമയം, കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധയില്‍ പെട്ടില്ലെന്നും പലര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്നും ജെബി മേത്തര്‍ പറഞ്ഞു. തനിക്ക് ലഭിച്ച ഈ അംഗീകാരത്തില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നേണ്ടതില്ല. തീരുമാനങ്ങളുടെ അവസാനവാക്ക് പാര്‍ട്ടി നേതൃത്വത്തിന്‍റെയായിരിക്കും. ആദ്യം വിമര്‍ശിക്കുന്നവര്‍ക്കും പിന്നീട് പാര്‍ട്ടി നേതൃത്വത്തിന്‍റെ തീരുമാനം അംഗീകരിക്കേണ്ടി വരും - ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യസഭാ സീറ്റ് കൈ വിട്ടതിന് പിന്നാലെ മനം മടുത്തുവെന്നും തന്നെ സഹായിച്ചതും ദ്രോഹിച്ചതും പാര്‍ട്ടിക്കാര്‍ തന്നെയാണെന്നും വ്യകതമാക്കിക്കൊണ്ട് പത്മജ വേണുഗോപാല്‍ എഴുതിയ കുറിപ്പ് വൈറല്‍ ആയിരുന്നു. എന്നാല്‍ അത് രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എഴുതിയതല്ലെന്നും തന്‍റെ ഉള്ളില്‍ തോന്നിയ കാര്യങ്ങള്‍ നിരുപദ്രവകരമായി പറഞ്ഞതാണെന്നും വിശദീകരിച്ചു കൊണ്ട് പത്മജ തന്നെ രംഗത്തെത്തിയിരുന്നു.  

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More