LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷകരുടെ മോചനത്തിനും ക്ഷേമത്തിനുമായി അവസാനം വരെ പോരാടിയ മല്ലു സ്വരാജ്യം

ഡല്‍ഹി: ആന്ധ്രാപ്രദേശിലെ മുതിര്‍ന്ന സിപിഎം നേതാവും കര്‍ഷകരുടെ മോചനത്തിനും ക്ഷേമത്തിനുമായി അവസാനം വരെ പോരാടിയ മല്ലു സ്വരാജ്യം അന്തരിച്ചു. തെലങ്കാനയിലെ കർഷകപ്രക്ഷോഭത്തിൽ സായുധസേനയുടെ കമാൻഡറായിരുന്നു മല്ലു സ്വരാജ്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ഹൈദരാബാദിലെ ബഞ്ചാരാഹിൽസിലുള്ള കേർ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 11-ാമത്തെ വയസില്‍ തൊഴിലാളികള്‍ക്ക് അരി വിതരണം ചെയ്താണ് സ്വരാജ്യം തന്‍റെ രാഷ്ട്രീയ ജീവിതം അരംഭിക്കുന്നത്.

കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് അന്നത്തെ കാലത്ത് സ്വരാജ്യത്തിന്‍റെ തലക്ക് പതിനായിരം രൂപയാണ് അധികാരികള്‍ ഇനാം പ്രഖ്യാപിച്ചത്. ഇതിലൊന്നും പതറാതെ സഹോദരനും ഭര്‍ത്താവിനുമൊപ്പം സാമൂഹിക പ്രവര്‍ത്തനത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. പ്രവര്‍ത്തന മേഖലയിലെ ആത്മാര്‍ത്ഥത കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മാറ്റി നിര്‍ത്തപ്പെടാന്‍ സാധിക്കാത്ത നേതാവെന്ന നിലയില്‍ സ്വരാജ്യം വളര്‍ന്നു വന്നു. നാൽഗൊണ്ട മണ്ഡലത്തെ പാര്‍ലമെന്‍റില്‍ പ്രതിനിധീകരിച്ചു. സിപിഎമ്മിന്‍റെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തെലുങ്കാനയില്‍ പതാക ഉയര്‍ത്തിയതും മല്ലു സ്വരാജ്യമാണ്. ലോക്സഭാംഗം, സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും മല്ലു സ്വരാജ്യം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന വനിതാ നേതാവിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ കെടാവിളക്കായ ജീവിതമായിരുന്നു മല്ലു സ്വരാജ്യത്തിന്റേതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ കെടാവിളക്കായ ജീവിതമായിരുന്നു മല്ലു സ്വരാജ്യത്തിന്റേത്. തെലങ്കാന സമരത്തിൽ സായുധസേനയെ നയിച്ച മല്ലു സ്വരാജ്യം, കർഷകരുടെ മോചനത്തിനും കർഷക ക്ഷേമം ഉറപ്പുവരുത്തുന്നതിനും ജീവിതാന്ത്യം വരെ പോരാടി. അനീതിക്കെതിരായ സമരമായിരുന്നു ആ ജീവിതം. അവരുടെ മുന്നിലെത്തുമ്പോൾ നിസ്വവർഗത്തിനായി സ്വജീവൻ പണയം വെച്ച് പോരാടിയ ധീര സേനാനായികയുടെ ചിത്രമാണ് മനസ്സിൽ തെളിയുക. ലോക്സഭാംഗം, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും മല്ലു സ്വരാജ്യത്തിന്റെ ഇടപെടലുകൾ സവിശേഷമായിരുന്നു. ആ അമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു, സഖാക്കളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More