LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ സുധാകരന്‍ നേരിട്ട് വിളിച്ച് വിലക്കി; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാതെ ആര്‍. ചന്ദ്രശേഖരന്‍

കണ്ണൂര്‍: കെ സുധാകരന്‍ നേരിട്ട് വിളിച്ച് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാതെ ഐ.എന്‍.ടി.യു.സി. നേതാവ്  ആര്‍. ചന്ദ്രശേഖരന്‍ മടങ്ങി. സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന പാര്‍ട്ടി സെമിനാറിലേക്ക് ആര്‍ ചന്ദ്രശേഖരന്‍, ശശി തരൂര്‍ എം പി, കെ വി തോമസ്‌ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്. എന്നാല്‍ കെ റെയിനെതിരെ കോണ്‍ഗ്രസ് ശക്തമായി സമരം നടത്തുന്ന സാഹചര്യത്തില്‍ ഇടതുപക്ഷവുമായി വേദി പങ്കിടുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് കെ സുധാകരന്‍ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഎം നേതാക്കളെ കണ്ട് ഖേദം പ്രകടിപ്പിച്ചാണ് ആര്‍ ചന്ദ്രശേഖരന്‍ പയ്യന്നൂരില്‍ നിന്നും മടങ്ങിയത്. പാര്‍ട്ടി കോണ്‍ഗ്രസ് അനുബന്ധ പരിപാടികളില്‍ കെ. പി. സി.സി വിലക്ക് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് സിപിഎം പ്രതികരിച്ചു. അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കരുതെന്ന് കെ പി സി സി ഇതുവരെ തനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ആശയങ്ങള്‍ പങ്കുവെക്കുന്നതില്‍ പാര്‍ട്ടിയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും വിലക്ക് ഏര്‍പ്പെടുത്തിയാല്‍ സോണിയാ ഗാന്ധിയുമായി സംസാരിക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് തന്നെ ക്ഷണിച്ചിരിക്കുന്നത് കെ റെയിലിനെക്കുറിച്ച് സംസാരിക്കാനല്ല. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കാനാണ്. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പങ്കെടുക്കുന്ന സെമിനാറിലാണ് താൻ പങ്കെടുക്കുന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More