LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'സെലന്‍സ്‌കി ടീ', റിയലി സ്‌ട്രോങ്; യുക്രൈന്‍ പ്രസിഡന്റിന് ആദരമര്‍പ്പിച്ച് അസം സ്റ്റാര്‍ട്ട്അപ്പ് കമ്പനി

കൊല്‍ക്കത്ത: യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്‌കിയോടുളള ആദരസൂചകമായി ചായപ്പൊടിക്ക് 'സെലന്‍ക്‌സി' എന്ന് പേരിട്ട് അസം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനി. 'അരോമിക ടീ' എന്ന കമ്പനിയാണ് റഷ്യന്‍ അധിനിവേശത്തിനുമുന്നില്‍ കൂസാതെ നിന്ന സെലന്‍സ്‌കിയുടെ ധീരതയ്ക്കും വീര്യത്തിനും ആദരമര്‍പ്പിച്ച് അവരുടെ ചായയ്ക്ക് യുക്രൈന്‍ പ്രസിഡന്റിന്റെ പേരിട്ടത്. 'സെലന്‍സ്‌കി ടീ, റിയലി സ്‌ട്രോങ്' എന്ന ടാഗ് ലൈനോടെയാണ് ചായപ്പൊടി ബ്രാന്‍ഡ് ചെയ്തിരിക്കുന്നത്. 

'യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനില്‍ നിന്ന് രക്ഷപ്പെടാന്‍ യുഎസ് അദ്ദേഹത്തിന് സഹായം വാഗ്ദാനം നല്‍കിയിരുന്നു. യു എസിന്റെ വാഗ്ദാനം നിരസിച്ച് തന്റെ ജനങ്ങള്‍ക്കൊപ്പം നിലകൊളളാന്‍ അദ്ദേഹം കാണിച്ച ധീരതയാണ് ഞങ്ങളുടെ ചായപ്പൊടിക്ക് സെലന്‍സ്‌കി എന്ന് പേരിടാന്‍ പ്രചോദനമായത്. എനിക്ക് ഇപ്പോള്‍ യാത്രയല്ല ആവശ്യം വെടിമരുന്നുകളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത് അദ്ദേഹത്തിന്റെ മനക്കരുത്താണ് കാണിക്കുന്നത്. വിജയിക്കാനുളള സാധ്യതകള്‍ വിദൂരമാണെങ്കിലും അദ്ദേഹം ജനങ്ങള്‍ക്കൊപ്പം നിന്ന് പൊരുതുകയാണ്. അദ്ദേഹത്തോടുളള ആദരസൂചകമായാണ് ഞങ്ങളുടെ ഉല്‍പ്പന്നത്തിന് സെലന്‍സ്‌കി എന്ന പേര് നല്‍കിയത്'-ആരോമിക ടീ ഡയറക്ടര്‍ രഞ്ജിത്ത് ബറുവ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More