LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇടതുപക്ഷത്തെ ഇല്ലാതാക്കാനാണ് കെ റെയില്‍ സമരം- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുന്നതുകൊണ്ട് പദ്ധതി ഇല്ലാതാവില്ലെന്ന് കോടിയേരി പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് സ്ഥലം നഷ്ടമാവുന്നവരുടെ സമരമല്ലെന്നും ഇടതുപക്ഷത്തെ ഇല്ലാതാക്കാനുളള സമരമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയിലിനെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.  കല്ലെടുത്ത് കളഞ്ഞാല്‍ പദ്ധതിയില്ലാതാകുമെന്ന് വിചാരിക്കുന്നത് വെറും തെറ്റിധാരണയാണെന്നും പ്രതിപക്ഷം കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സംസ്ഥാനത്ത് കെ റെയില്‍ പദ്ധതിക്കെതിരായ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയാണ്. കോട്ടയം നടാശേരിയിലും മലപ്പുറം തിരുനാവായയിലും കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് തിരുനാവായയില്‍ സര്‍വ്വേ നിര്‍ത്തിവെച്ചു. സമരക്കാര്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നും പ്രകോപനമുണ്ടാകരുതെന്ന് ഡി ജി പി അനില്‍കാന്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More