LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ റെയില്‍ കല്ലിളക്കിയാല്‍ വിവരമറിയും- മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: കെ റെയില്‍ അതിരടയാള കല്ലുകള്‍ പിഴുതെറിയാന്‍ വന്നാല്‍ വിവരമറിയുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദ സംഘടനകളാണ്. ഇവരുടെ നേതൃത്വത്തിലാണ് ആളുകളെ ഇളക്കിവിടുന്നത്. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത് എന്നും മന്ത്രി സജി ചെറിയാന്‍ ആരോപിച്ചു. കെ റെയില്‍ വരുമ്പോള്‍ അതിന്റെ ഇരുഭാഗങ്ങളിലായി ഏകദേശം ഒരു കിലോമീറ്ററോളം ബഫര്‍ സോണ്‍ ആയിരിക്കും എന്ന വാദം തീര്‍ത്തും തെറ്റാണ്. ഈ സമരത്തെ മറയാക്കി തിരിച്ച് അധികാരത്തില്‍ വരാന്‍ പറ്റുമോ എന്നാണ് കോണ്ഗ്ര‍സ് നോക്കുന്നത്. എന്നാല്‍ ജനങ്ങളില്‍ നിന്ന് സ്വാഭാവികമായി ഉണ്ടായിവരുന്ന പ്രതിഷേധത്തെ സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്നും ഇതുവരെ പ്രതിഷേധക്കാര്‍ക്കെതിരെ മര്‍ദ്ദന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ കെ റെയില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാരും തടയുമെന്ന് പ്രതിപക്ഷവും വാശിയേറിയ പ്രചാരണം നടത്തിക്കൊണ്ടിരിക്കെ പലയിടങ്ങളിലും അതിരടയാള കല്ലുകല്‍ സ്ഥാപിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിലാണ് കല്ലിടലും പ്രതിഷേധ സമരങ്ങളും രൂക്ഷമായിരിക്കുന്നത്. പലയിടങ്ങളിലും പൊലീസും ജനങ്ങളും തമ്മില്‍ ബലപ്രയോഗം നടന്നതിനാല്‍ ഇനി അത്തരം ബലപ്രയോഗങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Contact the author

Web desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More