LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോക്ക്​ഡൗൺ ലംഘിച്ച്​ കാര്‍ റേസിംഗ്; അപകടത്തില്‍പ്പെട്ട് കന്നട നടി

ലോക്ക്​ഡൗൺ ലംഘിച്ച്​ അമിത വേഗത്തില്‍ കാറോടിച്ച് കന്നഡ നടിയും സുഹൃത്തും അപകടത്തിൽപെട്ടു. കന്നഡ സിനിമാ താരം ഷര്‍മിള മാന്ദ്രെയും സുഹൃത്ത് കെ. ലോകേഷ് വസന്തും സഞ്ചരിച്ച വാഹനമാണ് ബെംഗളൂരുവില്‍ അപകടത്തില്‍പെട്ടത്. ശനിയാഴ്ച അർധ രാത്രിയായിരുന്നു സംഭവം. കാർ പൊലീസ് പിടിച്ചെടുത്തു. വസന്ത് നഗറിനടുത്ത് ഇവര്‍ സഞ്ചരിച്ച കാര്‍ തൂണില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ഇരുവരേയും സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷര്‍മിള മാന്ദ്രെയുടെ മുഖത്താണ് പരുക്കേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.

ജയനഗറില്‍ വെച്ചാണ്​ അപകടം നടന്നതെന്നാണു ഇവര്‍ ആദ്യം ഡോക്​ടറോട്​ പറഞ്ഞത്. ഇതുപ്രകാരം പൊലീസ്​ കേസെടുത്ത്​ അന്വേഷണം നടത്തിയപ്പോഴാണ്​ വസന്ത് നഗറിലാണ് അപകടമെന്ന്​ മനസ്സിലായത്​. പൊലീസിനെ കബളിപ്പിച്ച്​ കാർ കടത്താനാണ്​ തെറ്റായ വിവരം നൽകിയതെന്ന്​ പോലീസ് കരുതുന്നു. അശ്രദ്ധവും അപകടകരവുമായി വാഹനമോടിച്ചതിന് ഐപിസി 279, 337 വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണു വിവരം.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More