LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കശ്മീര്‍ ഫയല്‍സ് രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കും - സീതാറാം യെച്ചൂരി

ഡല്‍ഹി: വിവാദ സിനിമയായ 'ദി കശ്മീര്‍ ഫയല്‍സ്' രാജ്യത്തിന്‍റെ  സാമൂഹിക ഐക്യത്തിനും അഖണ്ഡതയ്ക്കും വലിയ ദോഷം വരുത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 1990 കളിൽ ജമ്മു കശ്മീരിൽ നടന്ന ആക്രമണത്തില്‍ 89 കാശ്മീരി പണ്ഡിറ്റുകളാണ് കൊല്ലപ്പെട്ടത്. ഈ തീവ്രവാദ അക്രമത്തില്‍ വ്യത്യസ്ത മതങ്ങളില്‍ ഉള്‍പ്പെട്ട 1,635 പേരും കൊല്ലപ്പെട്ടു. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് വേണ്ടി ആദ്യം സംസാരിച്ചത് സിപിഎം ആണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

89 പണ്ഡിറ്റുകളുടെ മരണം തീർച്ചയായും അപലപനീയമാണ്. എന്നാൽ മറ്റ് 1,635 പേരുടെ മരണത്തെക്കുറിച്ച് എന്താണ് സംസാരിക്കാത്തത്? അവരും മനുഷ്യരായിരുന്നില്ലേ?. സംസ്ഥാനത്ത് ധാരാളം സിഖുകാരുണ്ട്, പിന്നെ എന്തിനാണ് പണ്ഡിറ്റുകളുടെ പ്രശ്നം മാത്രം ഉന്നയിച്ച് ജനങ്ങള്‍ക്കിടയില്‍ ഒരു ഭിന്നിപ്പുണ്ടാക്കുന്നത്. ഇത് ഒരു രാഷ്ട്രീയ അജണ്ടയാണ് - യെച്ചൂരി പറഞ്ഞു. ശ്രീനഗറിലെ ജില്ലാ പോലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലാണ് മരണപ്പെട്ടവരുടെ കണക്കുകള്‍ താന്‍ ഇവിടെ വെളിപ്പെടുത്തിയതെന്നുംഅദ്ദേഹം വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1990-കളില്‍ നടന്ന കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ദി കാശ്മീര്‍ ഫയല്‍സ്. മാര്‍ച്ച് 11-നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. സിനിമയുടെ ഉള്ളടക്കത്തിനെതിരെ ചലച്ചിത്ര സാമൂഹിക രാഷ്ട്രീയ മേഖലയിലുള്ളവര്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ പ്രത്യയശാസ്ത്രവും അജണ്ടയും കടത്തിവിടാനായി മാത്രം നിര്‍മ്മിച്ച സിനിമയാണിത്. അന്നത്തെ തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഹിന്ദുക്കള്‍ മാത്രമല്ല സിഖുകാരും മുസ്ലീങ്ങളുമെല്ലാം കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും സിനിമകയില്‍ കാണിക്കാതെ ഹിന്ദുക്കള്‍ മാത്രം ആക്രമിക്കപ്പെടുന്നു എന്ന തരത്തിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് തുടങ്ങി വ്യാപക വിമര്‍ശനങ്ങളായിരുന്നു റിലീസിന് പിന്നാലെ കാശ്മീര്‍ ഫയല്‍സിനെതിരെ ഉയര്‍ന്നുവന്നത്. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More