LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്: തരൂരിനെ വിലക്കി സോണിയ

ഡല്‍ഹി: സി പി എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറുകളില്‍ പങ്കെടുക്കരുതെന്ന് ശശി തരൂരിന് നിര്‍ദ്ദേശം നല്‍കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തരൂര്‍ സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ കെ പി സി സി സ്ഥാനം രാജിവെക്കുമെന്ന് കെ സുധാകരന്‍ അറിയിച്ചതോടെയാണ്‌ സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. കെ റെയില്‍ സമരം കോണ്‍ഗ്രസ് ഏറ്റെടുത്തതിനാല്‍ ഭരണകക്ഷിയുമായി നേതാക്കള്‍ വേദി പങ്കിട്ടാല്‍ അത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വിലയിരുത്തുന്നത്. 

സി പി എം സെമിനാറില്‍ പങ്കെടുത്താല്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആശയങ്ങള്‍ പങ്കുവെക്കുന്നതില്‍ പാര്‍ട്ടിയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നായിരുന്നു ശശി തരൂര്‍ സ്വീകരിച്ച നിലപാട്. സംസ്ഥാന നേതൃത്വത്തിന്‍റെ എതിര്‍പ്പിനെ മറികടന്ന് സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്താമെന്നായിരുന്നു ശശി തരൂര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ സുധാകരന്‍റെ ഇടപെടല്‍ മൂലം സിപിഎം സമ്മേളനങ്ങളില്‍ പങ്കെടുക്കെണ്ടതില്ലെന്ന് സോണിയ ഗാന്ധി നേതാക്കള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന പാര്‍ട്ടി സെമിനാറിലേക്ക് ഐ എന്‍ ടി യു സി നേതാവ് ആര്‍ ചന്ദ്രശേഖര്‍, ശശി തരൂര്‍ എം പി, കെ വി തോമസ്‌ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്. സുധാകരന്‍ നേരിട്ട് വിളിച്ച് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ സെമിനാറില്‍ പങ്കെടുക്കാതെ ആര്‍. ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം മടങ്ങിപ്പോയിരുന്നു. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും സെമിനാറില്‍ പങ്കെടുക്കില്ലെന്നും കെ വി തോമസും അറിയിച്ചു. പാര്‍ട്ടി നടത്തുന്ന സമ്മേളനങ്ങളില്‍ പങ്കെടുക്കാതിരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിവരക്കേടുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

കോണ്‍ഗ്രസ് നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെതിരെ സിപിഎം നേതാവ് ഇ പി ജയരാജനും വിമര്‍ശനമുന്നയിച്ചു. അറു വഷളന്മാരുടെ കൈയിലാണ് കോണ്‍ഗ്രസ് ഇപ്പോഴുള്ളത്. അതുകൊണ്ടാണ് സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്‍റെ സംസ്ക്കാരം വെച്ച് വ്യത്യസ്ത പാര്‍ട്ടിയില്‍പ്പെട്ടവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. ഒരു സെമിനാറില്‍ പങ്കെടുത്താല്‍ അവരുടെ രാഷ്ട്രീയമില്ലാതാകില്ലല്ലോ. അവര്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുകൊണ്ട് അഭിപ്രായങ്ങള്‍ പറയാനാണ് സിപിഎം അവരെ ക്ഷണിച്ചതെന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്.  

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More