LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടന്‍ വിനായകന്‍റെ കണ്‍സന്‍റ് ചോദ്യത്തെ വിമര്‍ശിച്ച് ഹരീഷ് പേരടിയും ഷാഹിനയും ശാരദക്കുട്ടിയും

ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങളെ വിമർശിച്ച് സിനിമാ, സാസ്കാരിക മേഖലയിലെ പ്രമുഖർ. 

ഹരീഷ് പേരടി

ഒരുത്തൻ...അവന് Sex ചെയ്യാൻ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അവൻ ചോദിക്കും...അത് അവൻ ഇനിയും ആവർത്തിക്കും... ഒരു പെണ്ണിന്റെ സ്വാതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും...  ഉത്തരം yes ആയാലും no ആയാലും വാക്കാലുള്ള ബലാത്സംഗം (Verbal rape) അവൻ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു..(നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് Sex ചെയ്യാൻ താത്പര്യം തോന്നി ഒരുത്തൻ ഇങ്ങിനെ ചോദിച്ചാൽ എന്താണ് മൈരെ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേർണ്ണലിസ്റ്റ് മൈരുകൾ) ആ വിഡ്ഡികൾ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോൾ ഇത് കേൾക്കുന്ന,കാണുന്ന കേരളത്തിലെ മുഴുവൻ സ്ത്രീ സമൂഹവും വാക്കാൽ വ്യഭിചരിക്കപ്പെടുന്നു... ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കിൽ അതിനെതിരെ ചാടി കടിക്കാൻ വരുന്ന WCC ക്കും അവരുടെ പുരോഗമന മൂട് താങ്ങികൾക്കും ഈ വഷളൻ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല... ആഹാ ഒരു പ്രത്യേകതരം ഫെമിനിസം... അന്തസ്സ്.. ഇവന് ചോദിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാൻ ഒരു കോണത്തിലെ പോലീസുമില്ല...അടുത്ത വനിതാ മതിൽ നമ്മുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണ്ണം... ജയ് വിനായക സെക്സാന്ദ  ബാഭ...

കെ കെ ഷാഹിന

വിനായകന്മാരോട് ,

ഞാൻ ഒരു ജേർണലിസ്റ്റ് ആണ്. ഒരു സ്ത്രീയുമാണ്. നിങ്ങളുടെ പ്രസ് മീറ്റിൽ ഞാൻ അടക്കമുള്ളവർ വന്നിരിക്കുന്നത് ജോലി ചെയ്യാനാണ്. നിങ്ങളുടെ പ്രസ്സ് മീറ്റ് അറ്റൻഡ് ചെയ്യാൻ വന്ന എന്നോട്, എന്റെ ജോലി ചെയ്യാൻ വന്ന എന്നോട്, സെക്സ് ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചാൽ പല്ലടിച്ചു താഴെയിടും. അത്രയേ ഉള്ളൂ. അതിന് പറ്റാത്ത ദൂരത്താണ് ഇരിക്കുന്നതെങ്കിൽ നീയാരെടാ മൈരേ എന്ന് മൈക്കിലൂടെ ചോദിക്കും . 

അന്നേരം, അയ്യോ, ഞാൻ കൺസന്റ് ചോദിച്ചതല്ലേ, അപ്പൊ എന്തിനാ എന്നെ തല്ലിയത്, തെറി പറഞ്ഞത് എന്ന ഡിബേറ്റ് പിന്നെ പോലീസ് സ്റ്റേഷനിൽ പോയി നടത്താം. ഇന്നലെ ആ അപമാനം നേരിട്ട എന്റെ സഹപ്രവർത്തകക്ക് വേണ്ടിയാണ് ഇത് പറയുന്നത്. അവർ ആരാണെന്ന് എനിക്കറിയില്ല ആരായാലും അവർക്ക് അപ്പോൾ പറയാൻ പറ്റാതെ പോയത്, ദേ ഇപ്പൊ പറയുന്നു എന്ന് കൂട്ടിയാൽ മതി .

ഫെമിനിസ്റ്റുകൾ ഒക്കത്തിരുത്തി, അമ്പിളിമാമനെ കാട്ടി, ആണുങ്ങൾക്ക് കൺസന്റ് എന്താണെന്ന് ഉരുട്ടി വായിൽ തരണം എന്ന് കരുതുന്ന എല്ലാ ഊളകൾക്കും കൂടി ചേർത്താണ് ഈ പോസ്റ്റ് .

ഓരോരോ ലിംഗവിശപ്പുകൾ  ! ! തലക്ക് വെളിവുള്ള ആൺസുഹൃത്തുക്കളേ , നിങ്ങൾ അനുഭവിക്കുന്ന നാണക്കേട് ഓർത്ത് നിങ്ങളോട് എനിക്ക് പാവം തോന്നുന്നു.

ശാരദക്കുട്ടി ഭാരതിക്കുട്ടി

ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീ പക്ഷ സിനിമയുടെ  പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അൽപത്തവും ഹുങ്കും എന്നു വേണ്ട ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനമാണ്. മഹാ പരാജയമാണ്. ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച് പുരട്ടിയെടുത്താഘോഷിച്ച ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക്. അന്തരീക്ഷത്തിലാകെ നാറ്റമാണ്.  മഹാ കഷ്ടം !! മഹാനാണക്കേട് !.. കലാകാരനാണത്രേ..

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More