LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അനീതിക്കെതിരെ പോരാട്ടം നടത്താന്‍ ത്യാഗം ആവശ്യമാണ് - അഖിലേഷ് യാദവ്

ലഖ്‌നൗ: അനിതീക്കെതിരെ പോരാട്ടം നടത്താന്‍ ത്യാഗം സഹിക്കേണ്ടി വരുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. അനീതിക്കെതിരെ പോരാടാനാണ് ജനങ്ങള്‍ ഞങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. സഭക്ക് അകത്തും പുറത്തും ആ പോരാട്ടത്തിന്‍റെ മുന്‍ നിരയില്‍ താനുണ്ടാകുമെന്നും എം പി സ്ഥാനം രാജിവെച്ചതിന് ശേഷം അഖിലേഷ് യാദവ് പറഞ്ഞു. യുപിയിലെ കോടിക്കണക്കിന് ആളുകളുടെ പിന്തുണയാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. അതിനാല്‍ ഇനി നിയമസഭയിലും തെരുവിലും പ്രതിപക്ഷ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടാമതും അധികാരത്തില്‍ എത്തുന്ന യോഗി സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കണം. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തും. പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കുത്തക കമ്പനികളെ സംരക്ഷിക്കുവാനാണ് ബിജെപി ഇത്തരം നിലപാട് സ്വീകരിക്കുന്നെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ കർഹാലിൽനിന്ന് എം. എല്‍. എയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് അസംഗഢിലെ എം.പി സ്ഥാനം അഖിലേഷ് യാദവ് രാജിവെച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ യോഗം സമാജ്‌വാദി പാർട്ടി വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ നിയമസഭാ കക്ഷി നേതാവായി അഖിലേഷ് യാദവിനെ തെരഞ്ഞെടുക്കും.  

Contact the author

National Desk