LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കമ്മീഷന്‍ വീതംവയ്ക്കാന്‍ പിണറായിയും മോദിയും തമ്മില്‍ ധാരണയായോ?- കെ സുധാകരന്‍

തിരുവനന്തപുരം: കെ റെയിലിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരെ ഡല്‍ഹി പൊലീസ് കൈകാര്യം ചെയ്ത സംഭവത്തെ അപലപിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുളള മുതിര്‍ന്ന നേതാക്കളടക്കമുളളവരുടെ മേല്‍ ഡല്‍ഹി പൊലീസ് നടത്തിയ കയ്യേറ്റം യാദൃശ്ചിമാണെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി സമരം ചെയ്ത യുഡിഎപ് എംപിമാരെ മര്‍ദ്ദിച്ചതില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളുടെയും പ്രതിഷേധമുയരണമെന്നും സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന പ്രതിഷേധ പരിപാടികളില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

'കെ റെയില്‍ കമ്മീഷന്‍ വീതംവയ്പ്പില്‍ അടുത്ത ചങ്ങാതിമാരായ നരേന്ദ്രമോദിയും പിണറായി വിജയനും തമ്മില്‍ ധാരണയായെന്നാണ് കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരായ മര്‍ദ്ദനം വ്യക്തമാക്കുന്നത്. പിണറായി വിജയന്‍- നരേന്ദ്രമോദി ധാരണയുടെ പുറത്ത് ബിജെപിയും സി പി എമ്മും ഒന്നിച്ചുനിന്ന് ശ്രമിച്ചാലും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം നശിപ്പിച്ചുകൊണ്ടുളള തട്ടിപ്പ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല'-കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് രാവിലെ പത്തരയോടൊണ് കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായെത്തിയ കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാരെ ഡല്‍ഹി പൊലീസ് കയ്യേറ്റം ചെയ്തത്. ഡല്‍ഹി പൊലീസ് എംപിമാരായ ഹൈബി ഈടന്റെയും ഡീന്‍ കുര്യാക്കോസിന്റെയും മുഖത്തടിച്ചു. രമ്യാ ഹരിദാസ് എംപിക്കെതിരെയും കയ്യേറ്റമുണ്ടായി. കെ മുരളീധരന്‍ എംപിയെയും പിടിച്ചുതളളി. വിജയ് ചൗക്കില്‍ നിന്നും പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്കുമുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയായിരുന്ന എംപിമാരെയാണ് ഡല്‍ഹി പൊലീസ് കയ്യേറ്റം ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More