LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ റെയില്‍സമരക്കാര്‍ക്ക് കാര്‍, ടയർ നിര്‍മ്മാതാക്കള്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്- സജി ചെറിയാന്‍

തിരുവനന്തപുരം: കെ റെയിലിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മുന്‍നിര കാര്‍, ടയര്‍, സ്‌പെയര്‍പാര്‍ട്‌സ് നിര്‍മ്മാതാക്കള്‍ വന്‍തോതില്‍ കെ റെയില്‍ പ്രതിഷേധക്കാര്‍ക്ക് പണം നല്‍കുന്നുണ്ട്. കേന്ദ്രസര്‍ക്കാന്‍ അംഗീകരിച്ചതുകൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും പ്രതിഷേധിക്കുന്ന ബിജെപിക്കാര്‍ ഇക്കാര്യം മനസിലാക്കണമെന്നും സജി ചെറിയാന്‍ പറഞ്ഞു. 

കെ റെയിലിന്റെ അലൈന്‍മെന്റ് മാറ്റിയെന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചുര്‍ രാധാകൃഷ്ണന്റെ ആരോപണവും സജി ചെറിയാന്‍ നിഷേധിച്ചു. തിരുവഞ്ചൂരിന്റെ ആരോപണം കെ റെയില്‍ അധികൃതര്‍ തന്നെ തളളിക്കളഞ്ഞ ഒന്നാണെന്നും സ്വകാര്യ കമ്പനി തയാറാക്കിയ മാപ്പും കെ റെയില്‍ മാപ്പും കാണിച്ചാണ് തിരുവഞ്ചൂര്‍ ആരോപണമുന്നയിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ, കെ റെയില്‍ വിരുദ്ധ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന് സജി ചെറിയാന്‍ ആരോപിച്ചിരുന്നു. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇറക്കിയാണ് കെ റെയിലിനെതിരെ സമരം നടത്തുന്നത്. ഇടതുമുന്നണിയുടെ നേട്ടങ്ങളെ തകര്‍ക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. കലാപമുണ്ടാക്കാനുളള ശ്രമമാണ് നടക്കുന്നത് എന്നും സജി ചെറിയാന്‍ ആരോപിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More