LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ റെയില്‍ സമരത്തെ അധികാരവും ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത് - ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ്

പാല: കെ റെയില്‍ വിരുദ്ധ പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കാന്‍ അധികാരികള്‍ ശ്രമിക്കരുതെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. പ്രതിഷേധങ്ങളെ അധികാരവും ശക്തിയും ഉപയോഗിച്ച്  അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് എഴുതിയ ലേഖനത്തില്‍ പറയുന്നു. മത സമുദായ നേതാക്കള്‍ പ്രതിഷേധക്കാരെ സന്ദര്‍ശിക്കുന്നതിനെ പരിഹസിക്കുന്നതും രാഷ്ട്രീയം കലര്‍ത്തി ദുര്‍വ്യാഖ്യാനം ചെയ്യുന്നതും ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കെ റെയില്‍ പദ്ധതിയുടെ പേരില്‍ രാഷ്ട്രീയ ലാഭം കൊയ്യാനാണ് വിമര്‍ശിക്കുന്നവര്‍ ശ്രമിക്കുന്നതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. 

ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. വീടും ഭൂമിയും നഷ്ടമാക്കി മറ്റൊരിടത്തേക്ക് പോകാന്‍ അത്ര എളുപ്പം ജനങ്ങള്‍ക്ക് സാധിക്കില്ല. കെ റെയില്‍ വിരുദ്ധ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നും ജനങ്ങളുടെ സമരത്തെ വിമോചന സമരമായി പരിഹസിക്കുന്നത് നല്ലതല്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സമാധാനപരമായി ജീവിക്കുന്നവര്‍ക്ക് ഇടയിലാണ് സര്‍ക്കാര്‍ പുതിയ ഒരു പ്രശ്നത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. എല്ലാ വിഭാഗങ്ങളും ഒരുമിച്ച് നിന്നാണ് ഈ പ്രശ്നത്തെ നേരിടേണ്ടതെന്നും മാര്‍ ജോസഫ് പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ സംസ്ഥാനത്ത് ഇന്നും സര്‍വേ കല്ലുകള്‍ സ്ഥാപിക്കും. ചെങ്ങന്നൂരിലെ കെ റെയിൽ പ്രതിഷേധങ്ങൾക്കിടെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്ന് ചേരും. മന്ത്രി സജി ചെറിയാന്‍ യോഗത്തിൽ പങ്കെടുക്കും. കോണ്‍ഗ്രസും ബിജെപിയും സമരം ഏറ്റെടുത്ത സാഹചര്യത്തില്‍ പദ്ധതിയെങ്ങനെ മുന്‍പോട്ട് കൊണ്ടുപോകാമെന്നതായിരിക്കും സജി ചെറിയാന്‍റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുക. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More