LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു തലേക്കുന്നില്‍ ബഷീര്‍ - മുഖ്യമന്ത്രി

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു ബഷീറെന്നും പ്രശ്നങ്ങളില്‍ ഇടപെടാനും വളരെ സമയോചിതമായി പെരുമാറും സാധിക്കുന്ന വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ തീരാനഷ്ടമാണ് തലേക്കുന്നില്‍ ബഷീറിന്‍റെ മരണമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനും ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരുവനന്തപുരം വെമ്പായത്തെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ഏറെ കാലമായി ചികിത്സയിലായിരുന്നു ബഷീര്‍. രണ്ട് തവണ ലോക സഭയിലേക്കും രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1977 -ൽ കഴക്കൂട്ടം നിയമസഭ മണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും എ.കെ.ആന്റണിക്കു വേണ്ടി നിയമസഭാ സ്ഥാനം രാജിവെക്കുകയായിരുന്നു. 1977-ലും 1979-ലുമാണ് രാജ്യസഭാംഗമായി തലേക്കുന്നില്‍ ബഷീർ തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായും ബഷീര്‍ പ്രവർത്തിച്ചിട്ടുണ്ട്. കബറടക്കം നാളെ വൈകിട്ട് അഞ്ചിന് പേരുമല മുസ്‌ലിം ജമാഅത്ത് കബർസ്ഥാനിലാണ് നടക്കുക. 

Contact the author

Web Desk