LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുസ്ലീം പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി വിദ്വേഷ പ്രചാരണം നടത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ശിവമോഗ: മുസ്ലീം പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി വിദ്വേഷ പ്രചാരണം നടത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കര്‍ണാടക ബെലഗാവ് ജില്ലയിലെ ഗോക്കല്‍ സ്വദേശി സിദ്ധാരൂദ് ശ്രീകാന്ത് എന്നയാളാണ് അറസ്റ്റിലായത്. മുഷ്താഖ് അലി എന്ന പേരില്‍  ഫേസ്ബുക്കില്‍ വ്യാജ ഐഡിയുണ്ടാക്കിയാണ് ഇയാള്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയത്. കര്‍ണാടകയിലെ ബിജെപി എം എല്‍ സിയായ ഡി എല്‍ അരുണിനും കുടുംബത്തിനുമെതിരെ ഇയാള്‍ വധഭീഷണി മുഴക്കിയിരുന്നു. 

ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ് കൊല്ലപ്പെട്ട സംഭവത്തിലും ഇയാള്‍ വ്യാജ ഐഡി ഉപയോഗിച്ച് വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഹിന്ദു ആക്ടിവിസ്റ്റ് കൊല്ലപ്പെട്ടു. ഇതുകൊണ്ട് അവസാനിച്ചെന്ന് കരുതരുത്. വരുംദിവസങ്ങളില്‍ ഞങ്ങള്‍ നിങ്ങളുടെ ഭാര്യമാരെയും മക്കളെയും ലക്ഷ്യംവെക്കും'-തുടങ്ങി കമന്റുകളാണ് ഇയാള്‍ മുസ്ലീം ഐഡിയില്‍ നിന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണങ്ങളും പ്രകോപനപരമായ പരാമര്‍ശങ്ങളും നടത്തുന്ന മുഷ്താഖ് അലി എന്ന അക്കൗണ്ട് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഷ്താഖ് അലി എന്നത് ഫേക്ക് അക്കൗണ്ടാണെന്നും ആര്‍ എസ് എസ്/ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ സിദ്ധാരൂദാണ് അക്കൗണ്ട് നിര്‍മ്മിച്ചതെന്നും കണ്ടെത്തിയത്. ഇയാള്‍ മുഷ്താഖ് അലി എന്ന വ്യാജ അക്കൗണ്ടുപയോഗിച്ച് വാര്‍ത്തകള്‍ക്കും രാഷ്ട്രീയ നേതാക്കളുടെ പോസ്റ്റുകള്‍ക്കും താഴെ വിദ്വേഷം പ്രചരിപ്പിക്കുന്ന കമന്റുകള്‍ ഇടുന്നത് പതിവായിരുന്നു. എല്‍ എല്‍ സി അരുണിനും കുടുംബത്തിനുമെതിരായ ഭീഷണിക്കുപിന്നാലെ അന്വേഷണം ഊര്‍ജ്ജിതമാക്കി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു'-ബാഗല്‍കോട്ട് എസ്പി ലോകേഷ് ജഗലസര്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More