LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അധിക്ഷേപ പരാമർശം; മാധ്യമപ്രവർത്തകയോട് ക്ഷമചോദിച്ച് വിനായകൻ

കൊച്ചി: ഒരുത്തീ സിനിമയുടെ പ്രസ് മീറ്റിനിടെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നടന്‍ വിനായകന്‍. തന്റെ പരാമര്‍ശം ഒട്ടും വ്യക്തിപരമായിരുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകയ്ക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു എന്നും വിനായകന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് വിനായകന്‍ മാപ്പുപറഞ്ഞത്. 'നമസ്‌കാരം. ഒരുത്തീ സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമപ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ (ഒട്ടും വ്യക്തിപരമായിരുന്നില്ല) വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു'-എന്നാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിലായിരുന്നു വിനായകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. മീ ടൂവിനെക്കുറിച്ചും തന്റെ ജീവിതത്തിലെ സെക്‌സിനെക്കുറിച്ചുമായിരുന്നു വിനായകന്‍ സംസാരിച്ചത്. തുടര്‍ന്ന് വിനായകനെതിരെ സിനിമാ, സാമൂഹ്യരംഗത്തുളള നിരവധിപേരാണ് രംഗത്തെത്തിയത്. വിനായകന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിക്കാതെ ചിരിച്ചുകൊണ്ടിരുന്ന നടി നവ്യാ നായര്‍ക്കും സംവിധായകന്‍ വി കെ പ്രകാശിനുമെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മീ ടു എന്നാല്‍ എന്താണെന്ന് തനിക്കറിയില്ലെന്നും അതെന്താണെന്ന് അറിയുമെങ്കില്‍ തനിക്ക് പറഞ്ഞുതരണം എന്നുമാണ് വിനായകന്‍ പറഞ്ഞത്. 'മീ ടു എന്നതിന്റെ അര്‍ത്ഥം എനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കും അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കില്‍ ഞാന്‍ അത് വീണ്ടും ചെയ്യും. ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോയെന്ന് ചോദിച്ചത്. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ലെന്നായിരുന്നു' വിനായകന്‍റെ വിവാദ പ്രസ്താവന.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More