LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ധനവില വര്‍ധിക്കുന്നത് റഷ്യ- ഉക്രൈന്‍ യുദ്ധം മൂലം- നിതിന്‍ ഗഡ്കരി

ഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുന്നതിനിടെ ന്യായീകരണവുമായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. റഷ്യ- ഉക്രൈന്‍ യുദ്ധം മൂലമാണ് ഇന്ധന വില വര്‍ധിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇതൊന്നും ഇന്ത്യാ ഗവണ്മെന്റിന്‍റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല. 'സബ് കാ സാത്, സബ് കാ വികാസ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി.

ഇന്ത്യയില്‍ നാം ഉപഭോഗം ചെയ്യുന്ന ഇന്ധനത്തില്‍ ഏകദേശം 80 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അതിനെ സ്വാധീനിക്കും. ഇപ്പോള്‍ റഷ്യ- ഉക്രൈന്‍ യുദ്ധമുണ്ടായതാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്.  യുദ്ധത്തെ പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമോ?- കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി ചോദിച്ചു. ഇത്തരം കാരണങ്ങള്‍ക്കൊണ്ടാണ് നാം ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത നേടണമെന്ന് പറയുന്നത്- നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. എണ്ണയടക്കമുള്ള ഇന്ധനക്കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തത നേടേണ്ടത് അനിവാര്യമാണ്. ഇതിന്റെ ആവശ്യകതയെ കുറിച്ച് 2004 മുതല്‍ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്‌- നിതിന്‍ ഗഡ്കരി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ ഇന്ധനവില സ്ഥിരത നിലനിര്‍ത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടുപിന്നാലെ ഇന്ധനവില തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. കഴിഞ്ഞ നാലുദിവസത്തിനകം ഗണ്യമായ വര്‍ദ്ധനവാണ് ഇന്ധന വിലയില്‍ ഉണ്ടായത്. വാണിജ്യാവശ്യങ്ങള്‍ക്കായുള്ള പെട്രോള്‍, ഡീസല്‍, എല്‍ പി ജി, പി എന്‍ ജി തുടങ്ങി എല്ലാ ഇന്ധനങ്ങള്‍ക്കും ദിനംപ്രതി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More