LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാമ്പുപിടുത്തം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ച് തടസപ്പെടുത്തുന്നു- വാവ സുരേഷ്

തിരുവനന്തപുരം: പാമ്പുപിടുത്തം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തുകയാണെന്ന് വാവ സുരേഷ്. തന്നെ ജോലിചെയ്യാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്നും പാമ്പ് പിടിക്കാനായി വിളിക്കുന്നവരെ ചില ഉദ്യോഗസ്ഥര്‍ നേരിട്ട് വിളിച്ച് തടസപ്പെടുത്തുകയാണെന്നുമാണ് വാവ സുരേഷിന്റെ ആരോപണം. ജനുവരി 31-ന് കോട്ടയത്തുവെച്ച് മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷ് ഫെബ്രുവരി ഏഴിനാണ് ആശുപത്രിവിട്ടത്. തുടര്‍ന്ന് കുറച്ചുനാളത്തെ വിശ്രമത്തിനുശേഷം വീണ്ടും പാമ്പുപിടുത്തത്തില്‍ സജീവമാകുന്നതിനിടെയാണ് വാവ സുരേഷ് വനംവകുപ്പിനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. 

'ഞാന്‍ പാമ്പുകടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന സമയത്ത് എനിക്കെതിരെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. കടിയേല്‍ക്കുന്നതിനുമുന്‍പേ പത്തനംതിട്ട, റാന്നി മേഖലകളില്‍ നിന്ന് പാമ്പുപിടിക്കാന്‍ ആളുകള്‍ എന്നെ വിളിക്കുമായിരുന്നു. ഞാന്‍ ആശുപത്രി വിട്ടശേഷം ആരും എന്നെ വിളിക്കരുത് എന്ന് ആരൊക്കെയോ പറഞ്ഞിട്ടുണ്ട്. ലോക്കലായ ഒരാള്‍ പറഞ്ഞാല്‍ നാട്ടുകാര്‍ അത് അംഗീകരിക്കാന്‍ സാധ്യതയില്ല. എന്നെ വിളിക്കരുതെന്ന് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ എന്നെ വിളിക്കുന്നവരെ വിളിച്ച് പറയുന്നുണ്ട്'-വാവ സുരേഷ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താന്‍ പാമ്പുപിടിക്കുന്നതില്‍ വനംവകുപ്പ് മന്ത്രിക്കുപോലും പ്രശ്‌നമില്ലെന്നും മന്ത്രിക്കുംമേലാണോ ഉദ്യോഗസ്ഥരെന്നും വാവ സുരേഷ് ചോദിക്കുന്നു. വനംമന്ത്രിയെ നേരിട്ട് കണ്ട് താന്‍ പരാതി ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാമ്പ് പിടിക്കുന്നവരുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മയിലും തനിക്കെതിരെ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും വാവ സുരേഷ് ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More