LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കിറ്റ് കണ്ട് വോട്ടുചെയ്തവര്‍ക്ക് സർക്കാർ നല്‍കിയ സമ്മാനമാണ് 'കുറ്റി'- കെ മുരളീധരന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാരിനെ പരിഹസരിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. കിറ്റ് കണ്ട് വോട്ടുചെയ്തവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സമ്മാനമാണ് സര്‍വ്വേ കുറ്റിയെന്ന് മുരളീധരന്‍ പറഞ്ഞു. ജനഹിതം എതിരാണെന്നുകണ്ടാല്‍ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറേണ്ടതായിരുന്നെന്നും വാശിയാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'കിറ്റിനുപകരം സര്‍ക്കാരിപ്പോള്‍ സര്‍വ്വേകല്ലുകൊണ്ട് ജനങ്ങളുടെ തലയ്ക്കടിക്കുകയാണ്. ഇപ്പോള്‍ സര്‍ക്കാരിന് മറ്റൊന്നുംവേണ്ട കെ റെയില്‍ മാത്രം മതി എന്ന നിലപാടാണ്. മുഖ്യമന്ത്രിക്ക് എന്തോ മാനസിക തകരാറ് വന്നതുപോലെയാണ്. മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുക മാത്രമാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജോലി. കെ റെയിലിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരെ ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ചപ്പോള്‍ കോടിയേരി സന്തോഷിക്കുകയായിരുന്നു'-കെ മുരളീധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ റെയില്‍ പദ്ധതിക്ക് അറുപത്തിനാലായിരം കോടി രൂപ ചിലവ് വരുമെന്നാണ് കേരളാ സര്‍ക്കാര്‍ പറഞ്ഞത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച്ച നടന്നതിനുശേഷം റെയില്‍വേ മന്ത്രാലയം പറഞ്ഞത് ഒരുലക്ഷം കോടി രൂപയിലധികം ചിലവുവരും എന്നാണ്. അറുപത്തിനാലായിരം കോടിയില്‍ കെ റെയിലിന്റെ ചിലവ് നില്‍ക്കില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞതാണ്. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ശ്വാസംമുട്ടിക്കുമ്പോള്‍ കേരളം അവരുടെ തലയില്‍ കല്ലുകൊണ്ട് അടിക്കുകയാണ്- കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More