കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ഫോണില്‍ നിന്നും നിര്‍ണായക വിവരം ലഭിച്ചതായി ക്രൈംബ്രാഞ്ച്. സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ ദിലീപ് നശിപ്പിച്ച തെളിവുകളാണ് ക്രൈംബ്രാഞ്ച് വീണ്ടും ശേഖരിച്ചിരിക്കുന്നത്. ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പല നിര്‍ണായക രേഖകളും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഈ നിര്‍ണായക തെളിവുകളില്‍ ചിലതാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ തെളിവുകളെ അടിസ്ഥാനമാക്കിയായിരിക്കും ദിലീപിനെ നാളെ ചോദ്യം ചെയ്യുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നടിയെ ആക്രമിച്ച കേസിലാണ് ദിലീപിനെ നാളെ ചോദ്യം ചെയ്യുന്നത്. ആലുവ പോലീസ് ക്ലബില്‍ വെച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ആദ്യമായാണ് ദിലീപിനെ ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തുന്നത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഏപ്രില്‍ പതിനാല് വരെയാണ് ഹൈക്കോടതി അനുവദിച്ച സമയപരിധി. അതിനുളളില്‍ ചോദ്യംചെയ്യലുള്പ്പെടെയുളള നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിക്കണം. സംവിധായകന് ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.