ഡല്‍ഹി: ഡല്‍ഹി സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏഴു മലയാളി നഴ്സുമാര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. ഇവരടക്കം ഇവിടെ പത്തുപേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്. നഴ്സുമാരില്‍ ഒരാള്‍ ഗര്‍ഭിണിയാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇവിടെയുണ്ടായിരുന്ന ഉത്തരേന്ത്യക്കാരനായ ഒരു ഡോക്ടറില്‍ നിന്നാണ് ആശുപത്രിയിലെ ഇത്രയും പേര്‍ക്ക് രോഗം പകര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.
രോഗം സ്ഥിരീകരിച്ച നഴ്സുമാരേ രാജീവ്ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹി സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊറോണ ജാഗ്രത പുലര്‍ത്തുന്ന കാര്യത്തില്‍ ഒട്ടും നിഷ്കര്‍ഷ പുലര്‍ത്തിയി ല്ലെന്നാരോപിച്ച് യുനൈറ്റഡ് നഴ്സസ് അസ്സോസ്സിയേഷന്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡല്‍ഹി, കേരളാ മുഖ്യമന്ത്രിമാര്‍ക്ക് അസ്സോസ്സിയേഷന്‍ പരാതിയും നല്‍കിയിട്ടുണ്ട്.