LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മൂലമറ്റം വെടിവെപ്പ്; പ്രതി ഉപയോഗിച്ചത് നാടന്‍ തോക്കെന്ന് പോലീസ്

ഇടുക്കി: ഇടുക്കി മൂലമറ്റം വെടിവെപ്പ് കേസിലെ പ്രതി മാര്‍ട്ടിന്‍ ഫിലിപ്പ് ഉപയോഗിച്ചത് നാടന്‍ തോക്കാണെന്ന് പൊലീസ്. 2014-ലാണ് തോക്ക് നിര്‍മ്മിച്ചതെന്നും പൊലീസ് പറഞ്ഞു. കൃഷിയിടത്തില്‍ വരുന്ന കാട്ടുപന്നിയേയും മൃഗങ്ങളെയും വെടിവെക്കാനും നായാട്ടിനുമാണ് പ്രതി തോക്ക് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ മാര്‍ട്ടിന്‍ ഫിലിപ്പ് മാത്രമാണ് കേസില്‍ പ്രതി. തട്ടുകടയില്‍ ബീഫിനായി വഴക്കുണ്ടാക്കിയതും വീട്ടില്‍ പോയി തോക്ക് എടുത്തുകൊണ്ട് വന്ന് വെടിവെച്ചതുമെല്ലാം മാര്‍ട്ടില്‍ തനിച്ചാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 

ഫിലിപ്പ് മാര്‍ട്ടിന്‍റെ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മൂലമറ്റം കീരിത്തോട് സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. മരിച്ച സനൽ സാബു ബസ് ജീവനക്കാരനാണ്. ഇയാളുടെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് സനലിനും സുഹൃത്ത് പ്രദീപിനും വെടിയേറ്റത്. കേസിൽ അറസ്റ്റിലായ ഫിലിപ്പ് മാര്‍ട്ടിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭക്ഷണത്തെ ചൊല്ലിയാണ് ഇടുക്കി മൂലമറ്റത്ത് തട്ടുകടയില്‍ വെടിവെപ്പ് നടന്നത്. 'ഫിലിപ്പ് മാര്‍ട്ടിന്‍ ബീഫ് കറിയാണ് ആവശ്യപ്പെട്ടതെന്നും പാഴ്‌സല്‍ തീര്‍ന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ കടയിലെത്തിയവരുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നുവെന്നും കടയുമ സൌമ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വഴക്ക് ആരംഭിച്ചപ്പോള്‍ ഫിലിപ്പിന്‍റെ കൈയ്യില്‍ തോക്ക് ഉണ്ടായിരുന്നില്ല. പിന്നീട് വീട്ടില്‍ പോയി തോക്ക് എടുത്തുകൊണ്ട് വന്നാണ് വെടിവെച്ചത്. വഴക്കില്‍ മരണപ്പെട്ട സനലും പ്രദീപുമുണ്ടായിരുന്നില്ലെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More