LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇതാണോ നമ്മുടെ 'വസുദേവ കുടുംബകം'- ശശി തരൂര്‍

ഡല്‍ഹി: അഹിന്ദുവായതിനാല്‍ നര്‍ത്തകിക്ക് വേദി നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മറ്റ് മതങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി തങ്ങളുടെ ആരാധനാലയങ്ങള്‍ തുറന്നിടുമ്പോള്‍ ചില ഹിന്ദുക്കള്‍ക്ക് ക്ഷേത്രം മറ്റുളളവര്‍ക്കുമുന്നില്‍ അടച്ചിടാനാണ് താല്‍പ്പര്യമെന്ന് ശശി തരൂര്‍ പറഞ്ഞു. 'മസ്ജിദുകളും പളളികളും ഗുരുദ്വാരകളും സിനഗോഗുകളും അവയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട് മറ്റ് വിശ്വാസികളെക്കൂടെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന കാലമാണ്. അതുവഴി അവരുടെ മതങ്ങളെ ബഹുമാനിക്കുന്നവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. അപ്പോഴാണ് എന്റെ ചില ഹിന്ദു സുഹൃത്തുക്കള്‍ നമ്മുടെ ക്ഷേത്രങ്ങള്‍ ഇതര മതസ്ഥര്‍ക്കുമുന്നില്‍ അടച്ചിടാന്‍ ശ്രമിക്കുന്നത്. എവിടെയാണ് വസുദേവ കുടുംബകം?- ശശി തരൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു.

മന്‍സിയ എന്ന ഭരതനാട്യം കലാകാരിക്കാണ് തന്റെ മതത്തിന്റെ പേരില്‍ അവസരം നഷ്ടമായത്. തൃശൂരിലെ കൂടല്‍മാണിക്യം ഭരണക്ഷേത്രത്തിലെ ഭാരവാഹികളാണ് മന്‍സിയയ്ക്ക് ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ചുളള നൃത്തോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിച്ചത്. ഏപ്രില്‍ പതിനേഴിന് നടക്കാനിരിക്കുന്ന പരിപാടിയുടെ നോട്ടീസില്‍ പേര് അച്ചടിച്ചുവന്നതിനുശേഷമാണ് മന്‍സിയയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയ വിവരം ക്ഷേത്ര കമ്മിറ്റി അറിയിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവം വിവാദമായതിനുപിന്നാലെ ക്ഷേത്രം ഭാരവാഹികള്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. നിലവിലെ ക്ഷേത്ര നിയമനുസരിച്ച് അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ല. കലാകാരിക്ക് പരിപാടി അവതരിപ്പിക്കാന്‍ സാധിക്കാത്തതില്‍ ദുഖമുണ്ടെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ക്ഷേത്ര ഭരണസമിതി ബാധ്യസ്ഥരാണ് എന്നാണ് അവര്‍ നല്‍കിയ വിശദീകരണം. 

മലപ്പുറം ജില്ലയിലെ വളളുമ്പ്രം സ്വദേശിയായ മന്‍സിയ ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ ഊരുവിലക്ക് നേരിട്ട പെണ്‍കുട്ടിയാണ്. ശാസ്ത്രീയ നൃത്തം പഠിച്ചതിന് മത നേതാക്കളില്‍ നിന്നും വലിയ വിവേചനങ്ങള്‍ നേരിട്ടിട്ടുണ്ട്. മാതാവ് മരിച്ചപ്പോള്‍ ഖബറടക്കം നടത്താന്‍പോലും പളളിക്കമ്മിറ്റി അനുവദിച്ചിരുന്നില്ല. എന്നാല്‍ അതേ നാട്ടില്‍ ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചാണ് മന്‍സിയ തനിക്ക് വിലക്കേര്‍പ്പെടുത്തിയവര്‍ക്ക് മറുപടി നല്‍കിയത്. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് എം എ ഭരതനാട്യത്തിന് ഒന്നാംറാങ്കോടെ പാസായ നര്‍ത്തകിയാണ് മന്‍സിയ.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More