കോഴിക്കോട്: ഭാവനയ്ക്ക് നീതി കിട്ടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് നടന് പൃഥ്വിരാജ്. ഭാവന വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ടെന്നും കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് അവരുടെ കടുത്ത ആരാധകനായി മാറിയെന്നും പൃഥ്വിരാജ് പറഞ്ഞു. തനിക്കറിയാവുന്ന സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഭാവനയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുന്നവരാണെന്നും പൃഥ്വിരാജ് പറഞ്ഞു. മീഡിയാ വണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരുപാടുപേര് ഭാവനയോട് മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അവര്‍ സ്വയം തയാറായാണ് വന്നിരിക്കുന്നത്. എന്നും ഞാന്‍ ഭാവനയുടെ സുഹൃത്തായിരുന്നു. പക്ഷേ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ അവരുടെ കടുത്ത ആരാധകനായി മാറി. സിനിമാ ലോകം എന്നുപറയുന്നത് എല്ലാവരും ഒരുപോലെ ഒരേലോകത്തില് ജീവിക്കുന്ന ആള്‍ക്കാരല്ല. എന്റെ ലോകത്ത് എല്ലാവരും ഭാവനയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുന്നവരാണ്. മറ്റുളളവരുടെ കാര്യം എനിക്കറിയില്ല'- പൃഥ്വിരാജ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത്. ആദില്‍ മൈമുനാഥ് അഷ്റഫാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സംവിധാനം ചെയ്യുന്നത്. ഷറഫുദ്ദീനും ഭാവനയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2017-ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ആദം ജോണാണ് ഭാവന മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം. പിന്നീട് ഇന്‍സ്പെക്ടര്‍ വിക്രം, ബജ്റംഗി 2 തുടങ്ങിയ കന്നഡ സിനിമകളിലും ഭാവന അഭിനയിച്ചു.