കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ ക്രൈംബ്രാഞ്ച്. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിചാരണ കോടതിയോട് അനുവാദം തേടി. ദിലീപിന്റെ ഫോണില്‍ നിന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തതിന് പിന്നാലെയാണ് കോടതി ജീവനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ദിലീപിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കേസുമായി ബന്ധപ്പെട്ട കോടതിയിലെ ചില രേഖകള്‍ ദിലീപിന് കിട്ടിയതായി കണ്ടെത്തിയത്. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ കൂടെ നിന്ന സായ് ശങ്കറിന്റെ ഹാര്‍ഡ് ഡിസ്ക്കില്‍ നിന്നും വിചാരണയുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. രേഖകള്‍ ഒന്നും തന്നെ നേരായ വഴിയില്‍ ലഭിച്ചതല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കേസിന്റെ വിചാരണ സമയത്തുള്ള കൈയെഴുത്ത് രേഖകളും ദിലീപിന് ലഭിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, വധഗൂഢാലോചന കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. കോടതി നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും ദിലീപിന്റെ 7 ഫോണില്‍ 6 എണ്ണം മാത്രമേ പരിശോധനക്കായി നല്‍കിയിരുന്നുള്ളൂവെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് ഇന്നലെ വാദം നടക്കുന്നതിനിടയില്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതി ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. ജസ്റ്റിസ് സിയാദ് റഹ്മാന് ആണ് വധഗൂഡാലോചന കേസ് പരിഗണിക്കുന്നത്.