LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദുല്‍ഖര്‍ സല്‍മാനെ വിലക്കിയ നടപടി തിയേറ്റര്‍ ഉടമകളുടെ സംഘടന പിന്‍വലിച്ചു

കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ കൈകൊണ്ട വിലക്ക് പിന്‍വലിച്ചു. ദുല്‍ഖര്‍ സല്‍മാന്‍റെ സിനിമ കമ്പനിക്കെതിരെയുള്ള നടപടിയും ഇതോടെ തീര്‍പ്പായതായി ഫിയോക്ക് ഭാരവാഹികള്‍ അറിയിച്ചു. തിയേറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയാണ് ഫിയോക്ക്. ഒരു പ്രത്യേക സാഹചര്യത്തിലാണ് തന്റെ സിനിമ ‘സല്യൂട്ട്’ ഒടിടിക്ക് നല്‍കിയതെന്ന ദുല്‍ഖര്‍ സല്‍മാന്‍റെ വിശദീകരണത്തെ തുടര്‍ന്നാണ്‌ വിലക്ക് പിന്‍വലിച്ചത്. തിയേറ്റര്‍ റിലീസ് തന്നെ ആകും തുടര്‍ന്നുള്ള ചിത്രങ്ങള്‍ എന്ന് ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനി അറിയിച്ചു. വിശദീകരണം തൃപ്തികരമെന്ന് ഫിയോക് വിലയിരുത്തി. കഴിഞ്ഞയാഴ്ചയാണ് ഫിയോക് ദുല്‍ഖറിന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് അറിയിച്ചത്.

സല്യൂട്ട് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയതാണ് ഫിയോക്കിനെ പ്രകോപിപ്പിച്ചത്. തിയേറ്ററുകള്‍ക്ക് നൂറു ശതമാനവും പ്രവേശനാനുമതി ലഭിച്ച സാഹചര്യത്തിലും ഒ ടി ടി യില്‍ സിനിമ റിലീസ് ചെയ്യുന്ന രീതി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും തിയേറ്റര്‍ വേണ്ടന്ന് പറയുന്ന നടന്മാരോട് ഞങ്ങള്‍ക്ക് നിങ്ങളെയും ആവശ്യമില്ലെന്നും നേരത്തെ ഫിയോക്ക് പ്രസിഡണ്ട് വിജയകുമാർ പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഏതായാലും വിലക്ക് പിന്‍വലിച്ചതോടെ ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫേറര്‍ ഫിലിംസിന് മുന്നിലുള്ള തടസ്സങ്ങള്‍ നീങ്ങിയിരിക്കുകയാണ്. അതേസമയം കൊവിഡിനെ തുടര്‍ന്ന് അടച്ച തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചപ്പോഴും ഒ ടി ടി റിലീസിനെ ദിലീപും ആന്റണി പെരുമ്പാവൂരും പിന്തുണച്ചിരുന്നു. ഇത് ഫിയോക്കിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ആജീവനാന്ത ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും പുറത്താക്കാമെന്ന നിലപാടിലേക്ക്  സംഘടനയിലെ അംഗങ്ങള്‍ തീരുമാനമെടുത്തത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More