LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരുകണ്ടാല്‍ മതി'- മദ്യനയത്തിനെതിരെ കെ സുധാകരന്‍

തിരുവനന്തപുരം: കേരളത്തെ മദ്യത്തില്‍ മുക്കി വരുമാനം ഇരട്ടിപ്പിച്ച് പാര്‍ട്ടിക്ക് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പിണറായി സര്‍ക്കാര്‍ പുതിയ മദ്യ നയം പ്രഖ്യാപിച്ചതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. വീടുകളും ജോലിസ്ഥലങ്ങളുമെല്ലാം മദ്യശാലകളായി പരിണമിക്കുന്ന പുതിയ മദ്യനയം ദുരന്തത്തിലേക്കുളള ചുവടുവയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരുകണ്ടാല്‍ മതി എന്ന പഴഞ്ചൊല്ലുപോലെ കേരളം മദ്യത്തില്‍ മുങ്ങിത്താഴ്ന്നാലും സര്‍ക്കാരിനും പാര്‍ട്ടിക്കും പണം കിട്ടിയാല്‍ മതിയെന്നാണ് പിണറായിയുടെ നിലപാടെന്നും കെ സുധാകരന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

'കേരളാ സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നാണ് മദ്യം. കഴിഞ്ഞ വര്‍ഷം പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നും മദ്യത്തില്‍ നിന്നുമായി കേരളത്തിന് ലഭിച്ചത് 22,962 കോടി രൂപയാണ്. അതില്‍ 55 ശതമാനവും മദ്യത്തില്‍ നിന്നാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വില കൂട്ടുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന് കൂടുതല്‍ വരുമാനം ലഭിക്കും. അതുപോലെ മദ്യം വ്യാപകമാവുമ്പോള്‍ ഇവിടെനിന്നും കൂടുതല്‍ വരുമാനം ലഭിക്കും. പുതിയ മദ്യശാലകള്‍ തുറക്കാനായി സര്‍ക്കാര്‍ കോടികളാണ് വാരിവിതറുന്നത്- കെ സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും മദ്യവും വൈനും ഉല്‍പ്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ വീട്ടാവശ്യങ്ങള്‍ക്കായാണ് വൈനുകള്‍ നിര്‍മ്മിക്കുന്നത്. അത് വ്യവസായമാവുമ്പോള്‍ ഉല്‍പ്പാദനവും ഉപഭോഗവും പതിന്മടങ്ങാകും. അപ്പോള്‍ വീടുകള്‍ മദ്യനിര്‍മ്മാണ യൂണിറ്റുകളായാലും അത്ഭുതപ്പെടാനില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുളള മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഐടി പാര്‍ക്കുകളില്‍ ബാര്‍ റസ്‌റ്റോറന്റുകള്‍ ആരംഭിക്കാനും വിദേശ മദ്യവില്‍പ്പനശാലകളുടെ എണ്ണം വര്‍ധിപ്പിക്കാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More