LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ടിപ്പു സുല്‍ത്താന്‍ സവര്‍ക്കറെപ്പോലെ ഷൂ നക്കിയിട്ടില്ല; ചാണക സംഘികളുടെ സര്‍ട്ടിഫിക്കറ്റ് മൈസൂര്‍ കടുവയ്ക്ക് വേണ്ട- റിജില്‍ മാക്കുറ്റി

തിരുവനന്തപുരം: ടിപ്പു സുല്‍ത്താനെക്കുറിച്ചുളള പാഠഭാഗങ്ങള്‍ വെട്ടിക്കുറയ്ക്കാനുളള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ടിപ്പു സുല്‍ത്താന്‍ ഭീരുവായ സവര്‍ക്കറെപ്പോലെ മാപ്പിരന്നിട്ടില്ലെന്നും രാജ്യസ്‌നേഹികളുടെ മനസില്‍ അദ്ദേഹം എന്നും മൈസൂര്‍ കടുവതന്നെയാണെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ടിപ്പു സുല്‍ത്താന്‍ ഭീരു സവര്‍ക്കറെപ്പോലെ സായിപ്പിന്റെ ഷൂ നക്കിയിട്ടില്ല. മാപ്പിരന്നിട്ടില്ല. ബ്രിട്ടീഷുകാരുടെ വെടിയുണ്ട ഇടനെഞ്ചില്‍ ഏറ്റുവാങ്ങിയാണ് ഈ രാജ്യത്തിനുവേണ്ടി അദ്ദേഹം രക്തസാക്ഷിയായത്. രാജ്യസ്‌നേഹികളുടെ മനസില്‍ അദ്ദേഹം എന്നും മൈസൂര്‍ കടുവ തന്നെയാണ്. ധീരനായ ടിപ്പു സുല്‍ത്താന്‍... ചാണക സംഘികളുടെ സര്‍ട്ടിഫിക്കറ്റ് മൈസൂര്‍ കടുവയ്ക്കുവേണ്ട' -റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ടിപ്പു സുൽത്താൻ, ബാബർ, മുഹമ്മദ് ബിന്‍ തുഗ്ലക്ക് തുടങ്ങിയ മുസ്ലീം രാജക്കാന്മാരെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ വെട്ടിക്കുറക്കാനാണ് കര്‍ണാടക പാഠപുസ്തക പരിഷ്ക്കാര കമ്മിറ്റിയുടെ തീരുമാനം. ടിപ്പുവിനെ മഹത്വവത്കരിക്കുന്ന മൈസൂര്‍ കടുവ, സ്വാതന്ത്ര്യ സമര സേനാനി എന്നീ വിശേഷണങ്ങളും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങളും ബുദ്ധമതത്തിന്‍റെയും ജൈന മതത്തിന്‍റെയും ചരിത്രം പറയുന്ന 'മതങ്ങളുടെ ഉദയം' എന്ന അധ്യായത്തിന്‍റെ മുഖവുരയും പൂര്‍ണമായും ഒഴിവാക്കാനും കർണാടക സർക്കാർ തീരുമാനിച്ചു. 

മഹത്വവല്‍ക്കരിച്ച് പറയുന്നതെല്ലാം സത്യമായിരിക്കണമെന്നില്ല. നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കുവാനും സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുമാണ് പാഠപുസ്തകങ്ങളില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കാൻ തീരുമാനിച്ചതെന്നും ടിപ്പുവിനെക്കുറിച്ച് പ്രചരിക്കുന്ന എല്ലാ കാര്യങ്ങളും സത്യമല്ല. അതുകൊണ്ടുതന്നെ വസ്തുനിഷ്ഠമായി കുട്ടികള്‍ക്ക് ചരിത്രം പറഞ്ഞു കൊടുക്കാനാണ്  ഉദ്ദേശിക്കുന്നതെന്നും പാഠപുസ്തക പരിഷ്ക്കാര കമ്മിറ്റി തലവന്‍ രോഹിത് ചക്രതീര്‍ഥ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More