തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു. 61 വയസായിരുന്നു. അസുഖബാധിതയായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയാണ്. സംസ്‌കാരം വൈകീട്ട് നാലിന് ശാന്തികവാടം ശ്മശാനത്തില്‍ നടക്കും. മക്കള്‍: രമ്യ, സൗമ്യ. മരുമക്കള്‍: ഡോ. നരേന്ദ്ര നയ്യാര്‍ ഐ പി എസ്, ഡോ. പ്രവീണ്‍ പണിക്കര്‍.
ജഗദീഷിന്റെ സിനിമാ ജീവിതം പ്രേക്ഷകര്‍ക്ക് പരിചിതമാണെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയെ പൊതുവേ അഭിമുഖങ്ങളിലും പൊതുവേദികളിലുമൊന്നും കാണാറില്ലായിരുന്നു. അടുത്തിടെ മഴവില്‍ മനോരമയിലെ ഒരു പരിപാടിക്കിടെ ജഗദീഷ് അതിന്റെ കാരണം വെളിപ്പെടുത്തിയിരുന്നു. തനിക്ക് ചാനലുകളില്‍ പരിപാടി അവതരിപ്പിക്കാനും ചിത്രം അച്ചടിച്ചുവരുന്നത് കാണാനും എത്രത്തോളം താല്‍പ്പര്യമുണ്ടോ അത്രത്തോളം അതിനോട് താല്‍പ്പര്യമില്ലാത്തയാളാണ് രമ എന്നാണ് ജഗദീഷ് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാധ്യമങ്ങള്‍ അഭിമുഖത്തിനായി വരുമ്പോള്‍ ഫോട്ടോ എടുക്കാന്‍ രമ സമ്മതിക്കാറില്ല. അവര്‍ക്ക് അതിനോട് താല്‍പ്പര്യമില്ല. ഞങ്ങള്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്കിടയിലും ഐക്യത്തോടെ പോകുന്നവരാണ്. രമയെക്കുറിച്ച് പറയാന്‍ എനിക്ക് നൂറ് എപ്പിസോഡുകള്‍ മതിയാവില്ല. എന്റെ രണ്ടുമക്കളും ഡോക്ടര്‍മാരായിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് രമയ്ക്കുമാത്രമാണ്- ജഗദീഷ് പറഞ്ഞു.