LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉളളിക്കറി തിന്നാല്‍ കുട്ടികളുണ്ടാവുമോ? ; സംഘപരിവാറിനെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ബിരിയാണി കഴിച്ചാല്‍ കുട്ടികളുണ്ടാവില്ലെന്ന സംഘപരിവാറിന്റെ പ്രചാരണത്തെ ഹരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അപ്പോള്‍ 'ഉളളിക്കറി തിന്നാലോ' എന്ന ചോദ്യമാണ് ശിവന്‍കുട്ടി വാര്‍ത്തയ്‌ക്കൊപ്പം ചോദിക്കുന്നത്. ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കാനായി ഇന്നുച്ചയ്ക്ക് ബിരിയാണിയാകാം എന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബീഫ് കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അന്ന് അദ്ദേഹം താന്‍ കഴിച്ചത് ഉളളിക്കറിയാണ് എന്ന് പറഞ്ഞാണ് സമൂഹമാധ്യമങ്ങളിലൂടെ വരുന്ന ട്രോളുകളെ പ്രതിരോധിച്ചത്. ഇതുകൂടി സൂചിപ്പിച്ചാണ് മന്ത്രി ശിവന്‍കുട്ടിയുടെ ട്രോള്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ബിരിയാണി വന്ധ്യതയ്ക്കുകാരണമാകുന്നു എന്നാണ് ബിജെപിയും സംഘപരിവാറുകാരും ചേര്‍ന്ന് തമിഴ്‌നാട്ടില്‍ നടത്തുന്ന പ്രചാരണം. ഗോവധം, ഹലാല്‍ ഭക്ഷണം തുടങ്ങിയ വിവാദങ്ങള്‍ക്കുപിന്നാലെ മുസ്ലീം വ്യാപാര സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ സംഘടിത പ്രചാരണം. ബിരിയാണിയില്‍ ജനന നിയന്ത്രണ ഗുളികകള്‍ ചേര്‍ക്കുന്നു, ഭക്ഷണത്തില്‍ തുപ്പുന്നു, ഹിന്ദുക്കള്‍ വന്ധ്യതാ കേന്ദ്രങ്ങളില്‍ വരി നില്‍ക്കുന്നതുപോലെയാണ് ബിരിയാണിക്കടകളില്‍ വരി നില്‍ക്കുന്നത്, ഹിന്ദുക്കളെ വന്ധ്യംകരിക്കുകയാണ് ബിരിയാണി വില്‍ക്കുന്നവരുടെ ലക്ഷ്യം തുടങ്ങിയ പ്രചാരണങ്ങളാണ് സംഘപരിവാറുകാര്‍ നടത്തുന്നത്. ട്വിറ്റര്‍, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചാരണം.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More