LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഭൂമിക്കടിയിൽ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നല്ലേ, എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത്?' -മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയെ എതിര്‍ക്കുന്നവരോട് വിചിത്ര ചോദ്യവുമായി സാംസ്കാരിക മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാന്‍ രംഗത്ത്. 'കേരളത്തിൽ ഭൂമിക്കടിയിൽ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണ് പറയുന്നത്. എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത്?' എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം. ആലപ്പുഴയില്‍ മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ പുതിയ പ്രസ്താവന. വികസനത്തെപറ്റി പറയുമ്പോൾ കേരളത്തിൽ മാത്രമാണ് പരിസ്ഥിതി പ്രശ്നങ്ങൾ പറയുന്നതെന്നും കേരളത്തിൽ മാത്രമായി എന്ത് പരിസ്ഥിതി പ്രശ്നമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

40 വർഷം മുൻപ് വിദേശത്ത് പോയപ്പോൾ അവിടെ വലിയ മാളുകളുടെ ഉള്ളിൽ ട്രെയിൻ വന്നു നിൽക്കുകയും ആളുകൾ ഇറങ്ങി സാധനം വാങ്ങി കയറി പോകുകയും ചെയ്യുന്നത് കണ്ടതാണ്. അതിന് 200 കിലോമീറ്റർ വേഗമായിരുന്നു. ഇവിടെ 400 കിലോമീറ്റർ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. കാസർകോട് – തിരുവനന്തപുരം 2 മണിക്കൂർ കൊണ്ട് എത്താനാകണം. പലതിനെയും ഇന്നലെവരെ എതിർത്തിട്ടുണ്ടാകും. അക്കാലം കഴിഞ്ഞു. ഇപ്പോൾ ചെയ്യേണ്ടത് നാളത്തേക്ക് മാറ്റിയാൽ നടക്കാതെ പോകുമെന്നും മന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വികസനം പറയുമ്പോൾ ആരെയും ആക്രമിക്കാൻ ശ്രമിക്കുന്നത് ശരിയായ സമീപനമല്ല. കാലത്തിനൊത്ത് വികസനമെന്നത് ന്യായമായ ആവശ്യമാണ്. നമുക്ക് സാധ്യമായ മേഖലകളിലെല്ലാം വികസനം നടപ്പാക്കണം. ന്യായമായ വികസനം കേരളത്തിൽ എത്തുമ്പോൾ എതിർക്കപ്പെടുന്നുവെന്നും സജി ചെറിയാന്‍ വിമർശിച്ചു. 'എതിര്‍ക്കുന്നവരുടേതാണ് നാട് എന്ന് കരുതരുത്. അനുകൂലിക്കുന്നവരുടെതാണ് മഹാ ഭൂരിപക്ഷം. അവര്‍ ബഹളം വയ്ക്കുന്നുണ്ടാകില്ലായിരിക്കും. പക്ഷെ അവര്‍ വികസനം വേണം എന്നാണാഗ്രഹിക്കുന്നതെന്ന്' സമാന വേദിയില്‍വച്ച് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More