LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തുടര്‍ച്ചയായി 12-ാം ദിനവും ഇന്ധന വില വര്‍ദ്ധിപ്പിച്ചു

കൊച്ചി: രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ദ്ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ എഴ് രൂപ 85 പൈസ പെട്രോളിനും ഏഴ് രൂപ 58 പൈസ ഡീസലിനും കൂട്ടി. കൊച്ചിയില്‍ പെട്രോള്‍ വില 112 രൂപ 15 പൈസയും ഡീസലിന് 9 രൂപ 4 പൈസയുമാണ്‌. തിരുവനന്തപുരത്ത് പെട്രോള്‍ വില 114 രൂപയും ഡീസലിന് 100 രൂപയുമാണ്. എക്സൈസ് ഡ്യൂട്ടി കുറച്ചതിന്‍റെയും 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും പശ്ചാത്തലത്തില്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ഗോവ, പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇന്ധനവില കുത്തനെ ഉയരുകയാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, റഷ്യയില്‍ നിന്നും കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ വാങ്ങുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. ചൈനയിലെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിലെത്തിയെ റഷ്യന്‍ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആഗോള തലത്തിൽ വില ഉയർന്നിരിക്കെ യുദ്ധത്തിന് മുൻപത്തെ വിലയ്ക്ക് ക്രൂഡ് ഓയിൽ നൽകാമെന്ന വാഗ്ദാനം റഷ്യ ഇന്ത്യക്ക് മുന്‍പില്‍ വെച്ചിരിക്കുന്നത്. ഏഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 

Contact the author

Web Desk