LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുഞ്ഞിനെയെടുത്ത് സമരത്തിന് വരാന്‍ പാടുണ്ടോ?- മുഖ്യമന്ത്രി

കോഴിക്കോട്: ചെറിയ സംഭവങ്ങള്‍ ഊതിപ്പെരുപ്പിക്കുകയും സ്ഥാപിത താത്പര്യങ്ങള്‍ക്ക് ഇടം നല്‍കുകയും ചെയ്യുന്ന തരത്തില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ ഒരു സ്ത്രീ കുഞ്ഞുമായി സമരത്തിനു വന്നതിനെയും അതിനെ മഹത്വവത്കരിച്ചുകൊണ്ട് മാധ്യമങ്ങള്‍ വാര്‍ത്ത നല്കിയിനെയും ഉദാഹരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. തൊട്ടുപിന്നാലെയാണ് സമരത്തിനു വരുമ്പോള്‍ കുഞ്ഞുങ്ങളെ കൊണ്ടുവാരാന്‍ പാടില്ല എന്ന അര്‍ത്ഥത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത്. 

''കുഞ്ഞിനെയും കൊണ്ട് കഴിഞ്ഞ ആഴ്ചയില്‍ ഒരു സ്ത്രീ സമരത്തിനു വന്നു. പൊലീസ് നടപടിയുണ്ടായപ്പോള്‍ അതിനെ മഹത്വവത്കരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്''- മുഖ്യമന്ത്രി പറഞ്ഞു. ''കുഞ്ഞിനെയും കൊണ്ട് സമരത്തിന് വരികയാണോ വേണ്ടത്? മുത്തങ്ങ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അന്ന് അത് അടിച്ചമര്‍ത്തലായി മാധ്യമങ്ങള്‍ക്ക് തോന്നിയില്ല. ഇക്കാര്യമൊക്കെ മാധ്യമങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും- മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മാധ്യമങ്ങള്‍ പറയുന്നത് ജനങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. അങ്ങനെ വിശ്വസിച്ചിരുന്നുവെങ്കില്‍ താനിപ്പോള്‍ ഇവിടെ ഇങ്ങനെ ഇരിക്കുമായിരുന്നില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

വികസന പ്രവര്‍ത്തങ്ങള്‍ നടക്കുമ്പോള്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് സര്‍ക്കാര്‍ കമ്പോള വിലയെക്കാള്‍ അധികം പണം നല്‍കും. അതുക്കും മേലെ എന്ന നിലവാരത്തിലാണ് സര്‍ക്കാര്‍ സ്ഥലം വിട്ടുനല്കുന്നവര്‍ക്ക് പണം നല്‍കുന്നത്. എന്നാല്‍ ചെറിയ ബുദ്ധിമുട്ടുകളെ പര്‍വ്വതീകരിക്കുകയല്ല മാധ്യമങ്ങള്‍ ചെയ്യേണ്ടത്. കുത്തിത്തിരിപ്പുകളെ പ്രോത്സാഹിപ്പിക്കാതെ നാടിന്റെ ഭാവിയെ കുറിച്ച് മാധ്യമങ്ങള്‍ ചിന്തിക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More