LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം; വി ഡി സതീശനും കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കില്ല

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും. ഇന്ന് വൈകുന്നേരം കണ്ണൂരില്‍ നടക്കുന്ന പരിപാടിയിലേക്ക് വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിക്കും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ സില്‍വര്‍ ലൈന്‍ കെ റെയില്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. മറ്റു ജില്ലകളില്‍ പരിപാടിയിലേക്ക് ക്ഷണംകിട്ടിയ യുഡിഎഫ് പ്രതിനിധികള്‍ക്ക് യുക്തിയനുസരിച്ച് തീരുമാനമെടുക്കാമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. 

സര്‍ക്കാരിന്റെ പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന പ്രതിപക്ഷനേതാവിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും നിലപാടാണ് ശരിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവണ്‍മെന്റിന്റെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുക്കാതിരിക്കുന്ന ഇത് ആദ്യത്തെ സംഭവമല്ല. ഔദ്യോഗികമായി തീരുമാനിച്ചാല്‍ പരിപാടിയില്‍ പങ്കെടുക്കും. ഇല്ലെങ്കില്‍ പങ്കെടുക്കില്ല. കെ റെയിലുമായി ബന്ധപ്പെട്ട കല്ലിടല്‍ ജനങ്ങള്‍ക്ക് വലിയ വേദനയാണുണ്ടാക്കുന്നത്. അത് മനസിലാക്കി സര്‍ക്കാര്‍ കല്ലിടല്‍ ഒഴിവാക്കേണ്ടതായിരുന്നു-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍വെച്ചാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടികളുടെ ഉദ്ഘാടനം നടത്തുന്നത്. മെയ് 20 വരെ നീളുന്ന വാര്‍ഷികാഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളില്‍ അതിവിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് 20-ന് തിരുവനന്തപുരത്തുവെച്ചായിരിക്കും വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More