LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപിക്കാര്‍ അഹങ്കാരികളാണ്. ആം ആദ്മിക്ക് അവസരം നല്‍കൂ- കെജ്‌റിവാള്‍ ഗുജറാത്തില്‍

അഹമ്മദാബാദ്: ബിജെപിക്കാര്‍ അഹങ്കാരികളാണെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌റിവാള്‍. ബിജെപി നേതാക്കള്‍ക്ക് ജനങ്ങളെ ശ്രദ്ധിക്കാന്‍ സമയമില്ലെന്നും ആം ആദ്മിക്ക് ഗുജറാത്തില്‍ അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ റോഡ്‌ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായാണ് ആം ആദ്മി റാലി സംഘടിപ്പിച്ചത്. അരവിന്ദ് കെജ്‌റിവാളിനൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും പരിപാടിയില്‍ പങ്കെടുത്തു. നിക്കോളിലെ മാതാ ഖോഡിയാര്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ ബാപ്പുനഗറിലാണ് സമാപിച്ചത്. 

'25 വര്‍ഷമായി ബിജെപി ഗുജറാത്തിലുണ്ട്. അവര്‍ക്ക് പക്ഷേ അഴിമതി അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ ഇവിടെ വന്നത് ഒരു പാര്‍ട്ടിയെയും വിമര്‍ശിക്കാനല്ല. ബിജെപിയെയോ കോണ്‍ഗ്രസിനെയോ തോല്‍പ്പിക്കുകയല്ല ഗുജറാത്തിലെ അഴിമതി അവസാനിപ്പിക്കുകയാണ് എന്റെ ലക്ഷ്യം. ഗുജറാത്തും ഗുജറാത്തിലെ ജനങ്ങളും വിജയിക്കണം. ബിജെപിക്കാര്‍ അഹങ്കാരികളാണ്. അവര്‍ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സമയമില്ല. പഞ്ചാബിലെ ജനങ്ങള്‍ ചെയ്തതുപോലെ ഗുജറാത്തിലുളളവരും ആം ആദ്മിക്ക് അവസരം നല്‍കണം. നിങ്ങള്‍ക്ക് ഞങ്ങളുടെ ഭരണം ഇഷ്ടമായില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഞങ്ങളെ തോല്‍പ്പിക്കാം. ആം ആദ്മിക്ക് ഒരു അവസരം നല്‍കിനോക്കൂ.. നിങ്ങള്‍ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും മറക്കും'- അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'എനിക്ക് രാഷ്ട്രീയം അറിയില്ല. പക്ഷേ അഴിമതി അവസാനിപ്പിക്കാന്‍ അറിയാം. ഡല്‍ഹിയില്‍ അഴിമതി അവസാനിച്ചു. ഇപ്പോള്‍ പഞ്ചാബില്‍ ഭഗവന്ത് മന്‍ അതിനായി പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് വിശ്വാസമില്ലെങ്കില്‍ പഞ്ചാബിലും ഡല്‍ഹിയിലുമുളള നിങ്ങളുടെ സുഹൃത്തുക്കളെ വിളിച്ചു ചോദിച്ചുനോക്കൂ.. അരവിന്ദ് കെജ്‌റിവാള്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More