തിരുവനന്തപുരം: ഹരിത വിവാദത്തില്‍ മുസ്ലീം ലീഗ് തിരുത്തലിന് തയാറായാല്‍ പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയാറാണെന്ന് ഫാത്തിമ തഹിലിയയും മുഫീദാ തെസ്നിയും. എം എസ് എഫ് നേതാക്കള്‍ക്കെതിരെ ഹരിത നല്കിയ പരാതികള്‍ പ്രശ്നപരിഹാരത്തിന്റെ ഭാഗമായി പിന്‍വലിക്കില്ലെന്നും എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്ന മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ വാക്കില്‍ വിശ്വാസമുണ്ടെന്നും മുന്‍ ഹരിതാ നേതാക്കള്‍ പറഞ്ഞു. ഇരുവരും സൂര്യാ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബും ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹരിതാ നേതാക്കളുടെ പരാതിയില്‍ ലീഗ് നേതൃത്വം നടപടിയെടുക്കാതിരുന്നതാണ് മുസ്ലീം ലീഗിനുളളിലെ പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് ഹരിതയുടെ നേതാക്കള്‍ പരാതിയുമായി സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കുകയും പൊലീസ് എം എസ് എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ കേസെടുക്കുകയും ചെയ്തു. 355 എ (ലൈംഗികച്ചുവയോടെയുളള സംസാരം) പ്രകാരം കോഴിക്കോട് വെളളയില്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ലീഗ് എം എസ് എഫിനെതിരെ നടപടിയെടുക്കുന്നതിനുപകരം ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഫാത്തിമാ തഹിലിയയെ എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. അച്ചടക്ക ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാത്തിമയെ സ്ഥാനത്തുനിന്ന് നീക്കിയത്.