കൊച്ചി: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഉപയോഗിച്ചിരുന്ന ബെന്‍സ് കാര്‍ ഇനി എം എ യൂസഫലിക്ക് സ്വന്തം. കാൻ 42 എന്ന ബെൻസ് കാറാണ് യൂസഫലിക്ക് സമ്മാനിക്കുന്നത്. തിരുവിതാം കൂർ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമ വർമയുടെ അനുജനാണ് ഉത്രാടം തിരുനാൾ.1950 കളില്‍ പുറത്തിറങ്ങിയ ഈ പഴയ ബെന്‍സ് കാര്‍ സ്വന്തമാക്കാന്‍ പലരും മോഹവില പറഞ്ഞിട്ടും തിരുനാള്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല. തന്‍റെ ആത്മ സുഹൃത്ത് എം എ യൂസഫലിക്ക് കാര്‍ കൈമാറാനാണ് ഉത്രാടം തിരുനാള്‍ തീരുമാനിച്ചത്. 2021-ല്‍ യൂസഫലി കവടിയാര്‍ കൊട്ടാരത്തിലെത്തിയപ്പോള്‍ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ യൂസഫലിയെ അറിയിക്കുകയും ചെയ്തിരുന്നു.
ഉത്രാടം തിരുനാളിന്റെ മരണ ശേഷം മകൻ പത്മനാഭ വർമ്മയുടെയും ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ ഫൗണ്ടേഷന്റെയും സംരക്ഷണത്തിലാണ് കാറുള്ളത്. 23 ലക്ഷം മൈല്‍ സഞ്ചരിച്ച ഈ കാര്‍ സ്വന്തമാക്കാന്‍ ബെന്‍സ് കമ്പനി തന്നെ രംഗത്തെത്തിയിരുന്നു. പകരം രണ്ട് ബെന്‍സ് കാര്‍ നല്‍കാമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടും കാര്‍ വിട്ടുനല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇത്രയും കാലം ബെന്‍സ് കാര്‍ ഉപയോഗിച്ചതിനാല്‍ കമ്പനി അദ്ദേഹത്തിന് ഉപഹാരവും മെഡലും നല്‍കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1955 നു ശേഷമാണ് കവടിയാര്‍ കൊട്ടാരത്തില്‍ മെഴ്സിഡസ് ബെൻസ് 180 ടി എന്ന കാർ കൊട്ടാരത്തില്‍ എത്തുന്നത്. 12,000 രൂപക്കാണ് ഉത്രാടം തിരുനാള്‍ അന്ന് ഈ കാര്‍ സ്വന്തമാക്കിയത്. വാഹനങ്ങളെ വളരെയധികം സ്നേഹിക്കുന്ന ഉത്രാടം തിരുനാളിന്‍റെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ട കാര്‍ ആയിരുന്നു ഇത്. 85-ാം വയസിലും അദ്ദേഹം ഈ കാര്‍ ഉപയോഗിക്കുമായിരുന്നു. ജര്‍മ്മിനിയിലാണ് കാര്‍ നിര്‍മ്മിച്ചത്. കര്‍ണാടകയിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്.