LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഹിന്ദു മഹാപഞ്ചായത്തില്‍' വര്‍ഗീയ വിഷം ചീറ്റിയ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ കേസ്

ഡൽഹി: ബുരാരിയിൽ നടന്ന 'ഹിന്ദു മഹാപഞ്ചായത്തില്‍' വര്‍ഗ്ഗീയ പ്രസംഗം നടത്തിയ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. യതി നരസിംഹാനന്ദ സരസ്വതി, സുദർശൻ ന്യൂസിന്റെ ചീഫ് എഡിറ്റർ സുരേഷ് ചവാങ്കെ എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന വിധത്തില്‍ സംസാരിക്കുകയും ഇതര സമുദായങ്ങളെ ആക്രമിക്കാന്‍ പ്രേരണ നല്‍കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 188 പ്രകാരമാണ് കേസെടുത്തതെന്ന് നോർത്ത് വെസ്റ്റ് ഡൽഹി പോലീസ് കമ്മീഷണർ ഉഷ രംഗ്‌നാനി പറഞ്ഞു.

'ഇന്ത്യയില്‍ എപ്പോഴെങ്കിലും ഒരു മുസ്ലിം പ്രധാനമന്ത്രി വരുമെന്നായാല്‍ നമ്മള്‍ ആയുധം കയ്യിലെടുക്കണമെന്നാണ്' ഗാസിയാബാദിലെ ദസ്‌നാ ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ നരസിംഹാനന്ദ് ആഹ്വാനം ചെയ്തത്. 'ഒരു മുസ്ലിം പ്രധാനമന്ത്രിയായാല്‍ 40 ശതമാനം ഹിന്ദുക്കളും കൊല്ലപ്പെടും. ഇതാണ് ഹിന്ദുക്കളുടെ ഭാവി. അങ്ങനെ സംഭാവിക്കാതിരിക്കണമെങ്കില്‍ നിങ്ങള്‍ ആയുധം കയ്യിലേന്തിയ മനുഷ്യരാകണം' എന്നാണ് അയാള്‍ പറഞ്ഞത്. ഇന്ത്യയിലെ ഹിന്ദുക്കൾക്ക് നൽകുന്ന അതേ അവകാശങ്ങൾ മുസ്ലീങ്ങൾക്കും നൽകരുതെന്നാണ് സുദർശൻ ന്യൂസ് എഡിറ്റർ ചവാൻകെ  പറഞ്ഞത്. പാകിസ്ഥാനിൽ ഹിന്ദുക്കൾക്ക് ലഭിക്കുന്ന അതേ പരിഗണന ഇവിടെ മുസ്ലീങ്ങൾക്ക് നല്‍കിയാല്‍ മതിയെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പോലീസ് അനുമതി നിഷേധിച്ചിട്ടും ഹിന്ദു മഹാപഞ്ചായത്ത് സംഘടിപ്പിച്ചതിന് സംഘാടകര്‍ക്കെതിരെ വേറെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമവുമുണ്ടായി. ന്യൂസ്‌ലൗൺഡ്രിയുടെ റിപ്പോർട്ടർമാരായ ശിവാംഗി സക്‌സേന, റോണക് ഭട്ട് എന്നിവരെയാണ് വളഞ്ഞിട്ട് ആക്രമിച്ചത്. അതിലും ഐപിസി 354, 323 പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഡൽഹി പോലീസ് കമ്മീഷണർ പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More