LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യ പോസ്റ്റുമായി സഹകരിച്ച് സാമൂഹ്യ ക്ഷേമ പെന്‍ഷനുകൾ വീടുകളില്‍ എത്തിക്കും

സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യ പോസ്റ്റുമായി സഹകരിച്ച് സാമൂഹ്യ ക്ഷേമ പെന്‍ഷനുകൾ വീടുകളില്‍ എത്തിക്കും.ബാങ്കിലോ എടിഎമ്മിലോ പോകാതെ  പണം പിന്‍വലിക്കാനുള്ള സംവിധാനം ഏർപ്പെടുത്താമെന്ന് കാണിച്ചുളള പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നുവെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു. ബയോ മെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെയാണ് പണം വീടുകളില്‍ എത്തിക്കുക   55 ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 8000 രൂപ വീതമാണ് പോസ്റ്റ് ഓഫീസ് വഴി വീടുകളില്‍ എത്തിക്കുക.

സഹകരണബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ആ രീതി തുടരാമെന്നും ധനമന്ത്രി വ്യക്തമാക്കി. ലോക്ഡൗൺ  പശ്ചാത്തലത്തിലാണ് ഇന്ത്യാ പോസ്റ്റ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ഇപ്പോള്‍ ക്ഷേമ പെന്‍ഷനുകളും പോസ്റ്റ് ഓഫീസ് വഴി വിതരണം ചെയ്യുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതെന്നും തോമസ് ഐസക്  പറഞ്ഞു

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More