ഡെറാഡൂണ്‍: തന്റെ പേരിലുളള എല്ലാ സ്വത്തുവകകളും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരിലെഴുതി നല്‍കി വയോധിക. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നുളള പുഷ്പ മുന്‍ജിയാല്‍ എന്ന എഴുപത്തിയെട്ടുകാരിയാണ് തന്റെ പേരിലുളള 50 ലക്ഷം രൂപ മൂല്യമുളള സ്വത്തും പത്തുപവന്‍ സ്വര്‍ണവും രാഹുല്‍ ഗാന്ധിയുടെ പേരിലെഴുതി നല്‍കിയിരിക്കുന്നത്. തന്റെ വസ്തുവകകളുടെ ഉടമസ്ഥാവകാശം രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കിക്കൊണ്ടുളള വില്‍പ്പത്രം പുഷ്പ ഡെറാഡൂണ്‍ കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍ പി സി സി അധ്യക്ഷന്‍ പ്രീതം സിംഗിന്റെ വസതിയില്‍വെച്ചാണ് പുഷ്പ സ്വത്തുക്കള്‍ രാഹുല്‍ ഗാന്ധിയുടെ പേരിലാക്കിയതിന്റെ വില്‍പ്പത്രം കൈമാറിയത്.
രാഹുല്‍ ഗാന്ധിയുടെ ചിന്തകള്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആശയമാണ് ഇന്ത്യക്കാര്‍ക്ക് ആവശ്യമെന്നും പറഞ്ഞ പുഷ്പ അതുകൊണ്ടാണ് താന്‍ മുഴുവന്‍ സ്വത്തുക്കളും രാഹുല്‍ ഗാന്ധിയുടെ പേരിലേക്ക് മാറ്റുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന പുഷ്പാ മുന്‍ജിയാല്‍ പതിമൂന്നുവര്‍ഷം മുന്‍പാണ് വി ആര്‍ എസ് എടുത്ത് വിരമിച്ചത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന ശസ്ത്രക്രിയയില്‍ കാഴ്ച്ചശക്തി നഷ്ടമായ പുഷ്പ വൃദ്ധസദനത്തിലേക്ക് താമസം മാറുന്നതിനുമുന്‍പായാണ് തന്റെ പേരിലുളള മുഴുവന്‍ സ്വത്തുക്കളും രാഹുല്‍ ഗാന്ധിയുടെ പേരിലേക്ക് മാറ്റിയത്.