LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജാമ്യം അനുവദിക്കണമെന്ന് അവശ്യപ്പെട്ട് പള്‍സര്‍ സുനി സുപ്രീംകോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു. സമീപകാലത്തൊന്നും കേസിന്‍റെ വിചാരണ അവസാനിക്കാന്‍ സാധ്യതയില്ലെന്നും അഞ്ച് വര്‍ഷമായി താന്‍ ജയിലില്‍ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ നാലാം പ്രതി വി പി വിജീഷിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ കേസില്‍ ജയിലില്‍ കഴിയുന്ന ഒരേ ഒരു പ്രതി പള്‍സര്‍ സുനിയാണ്. തനിക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നത്. എന്നാല്‍ ഇതേ കേസിലെ മറ്റ് പ്രതികള്‍ക്ക് അടുത്തിടെ ജാമ്യം അനുവദിച്ചിരുന്നുവെന്നും പള്‍സര്‍ സുനി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച കേസിലെ എല്ലാ സാക്ഷികളുടെയും വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും തുടരന്വേഷണം നടത്തുകയാണ്. കൂടുതല്‍ സാക്ഷികളെ ഇനിയും വിസ്തരിക്കേണ്ടിവരുമെന്നും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞയാഴ്ച സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്നുമാണ് കോടതി അറിയിച്ചത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യസൂത്രധാരന്‍ പള്‍സര്‍ സുനിയെന്ന് പ്രോസിക്യൂഷനും ഇരയും ആരോപിച്ചിരുന്നു. അതുകൊണ്ട് ജാമ്യം അനുവദിക്കാന്‍ സാധിക്കില്ല. നിലവിലെ സാഹചര്യത്തില്‍ ജയിലിനേക്കാള്‍ സുരക്ഷിതമായ ഒരു സ്ഥലം പള്‍സര്‍ സുനിക്ക് ഇപ്പോള്‍ ലഭിക്കില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More