കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കുമെന്ന് ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും പട്നായിക്ക് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
ഒറീസയിൽ കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് നടപടികള്‍ കര്‍ശനമാക്കുന്നത്. സാമൂഹിക അകലം പാലിക്കാത്തവരോട് യാതൊരു വിട്ടവീഴ്ചയും ഉണ്ടാകില്ലെന്നും നിയമം ലംഘിച്ചാൽ ക്രിമിനല്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പകർച്ച വ്യാധിക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.