LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസില്‍ നിന്നും പുറത്തായാലും കെ വി തോമസ് വഴിയാധാരമാകില്ല - എം വി ജയരാജന്‍

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടക്കുന്ന പാര്‍ട്ടി സെമിനാറില്‍ പങ്കെടുത്ത് കെ വി തോമസ്‌ കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോവുകയാണെങ്കില്‍ വഴിയാധാരമാകേണ്ടി വരില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയില്‍ ഊന്നിയ ദേശിയ പ്രാധാന്യമുള്ള വിഷയങ്ങളിലാണ് പാര്‍ട്ടി സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളിലേക്ക് എന്തുകൊണ്ടാണ് നേതാക്കളെ കെ പി സി സി നേതൃത്വം തടഞ്ഞിരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏത് നിമിഷവും ബിജെപിയിലേക്ക് പോകാന്‍ തക്കം പാര്‍ത്തിരിക്കുന്ന ആളെപ്പോലെയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പെരുമാറുന്നത്. അതുകൊണ്ട് തന്നെ സുധാകരനെയും കെ വി തോമസിനെയും തുലനം ചെയ്യാന്‍ സാധിക്കില്ല. രണ്ട് പേരുടെയും പ്രവര്‍ത്തന ശൈലി വ്യത്യസ്തമാണെന്നും എം വി ജയരാജന്‍ പറഞ്ഞു. ആര്‍ എസ് എസിന്‍റെ - എ ടീമായി പ്രവര്‍ത്തിക്കുന്ന സുധാകരന്‍ പാര്‍ട്ടി നേതാക്കളെ വിലക്കുന്നത് തിരുമണ്ടന്‍ തീരുമാനമാണ്. നേതാക്കളോട് സെമിനാറില്‍ പങ്കെടുക്കേണ്ടന്ന് പറയുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് മനസിലാകും. ഗാന്ധിയുടേയും നെഹ്‌റുവിന്റേയും പാരമ്പര്യത്തില്‍ കോണ്‍ഗ്രസിനെ മതനിരപേക്ഷതയിലേക്ക് കൊണ്ടുപോവാന്‍ താല്‍പര്യമുള്ള ഒരു കൂട്ടരും ഗോഡ്‌സെയുടെ പാരമ്പര്യത്തിലേക്ക് കോണ്‍ഗ്രസിനെ നയിക്കുന്ന ഒരു കൂട്ടരും തമ്മിലുള്ള ആശയ സമരമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നതെന്നും എം വി ജയരാജന്‍ ആരോപിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More