LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എന്നെ പുറത്താക്കാന്‍ സുധാകരന് അധികാരമില്ല; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും - കെ വി തോമസ്‌

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്‌. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉപേക്ഷിക്കാന്‍ സാധിക്കില്ലെന്നും പെട്ടന്നൊരു ദിവസം പാര്‍ട്ടിയില്‍ പൊട്ടിമുളച്ചോരാളല്ല താനെന്നും കെ വി തോമസ്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഇത്രയും കാലം അച്ചടക്കത്തോടെയാണ് പ്രവര്‍ത്തിച്ചത്. തന്നോട് കെ പി സി സി നേതൃത്വം ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. അതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. കെ സുധാകരന് തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സാധിക്കില്ലെന്നും കെ വി തോമസ്‌ പറഞ്ഞു. സിപിഎം സെമിനാറിന് ദേശീയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധം സംബന്ധിച്ച നെഹ്‌റുവിയന്‍ കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും കെ വി തോമസ്‌ കൂട്ടിച്ചേര്‍ത്തു. 

മാര്‍ച്ച് മാസത്തില്‍ സിപിഎം ദേശിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാറുമായി ബന്ധപ്പെട്ട കാര്യം തന്നെ അറിയിച്ചതാണ്. സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും താരിഖ് അന്‍വരിനേയും അറിയിച്ചിരുന്നുവെന്നും കെ വി തോമസ്‌ പറഞ്ഞു. ശശി തരൂരിന് സെമിനാറില്‍ പങ്കെടുക്കാന്‍ അനുവാദം ലഭിച്ചിട്ടില്ലെന്ന് വാര്‍ത്താ മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞത്. പാര്‍ട്ടിയില്‍ നിന്നും പലപ്പോഴും അവഗണയാണ് തനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും സീറ്റ് നിഷേധിച്ചപ്പോള്‍ പാര്‍ട്ടിയ്‌ക്കെതിരായി താന്‍ ഒന്നും ചെയ്തിട്ടില്ല. ആരോടും അന്നും ഇന്നും സീറ്റ് ചോദിച്ച് കടുംപിടുത്തമുണ്ടായിട്ടില്ല. പാര്‍ട്ടി വിറ്റ് പണമുണ്ടാക്കിയിട്ടില്ല. എങ്കിലും തിരുത തോമസ് എന്ന് ഒപ്പമുള്ളവര്‍ പരിഹസിച്ചു. തന്നെ പുറത്താക്കാന്‍ കെ സുധാകരന് യാതൊരു അധികാരവുമില്ല. താന്‍ എഐസിസി അംഗമാണ്. വര്‍ഗീയതയ്‌ക്കെതിരായി ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതുണ്ട്. സ്റ്റാലിന്‍ പങ്കെടുക്കുന്ന സെമിനാറിലാണ് താന്‍ പങ്കെടുക്കുന്നത്. ആശയപരമായി സെമിനാറിന് വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ സെമിനാറില്‍ പങ്കെടുക്കും - കെ വി തോമസ്‌ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി ഐ എന്‍ ടി യു സി നേതാവ് ആര്‍ ചന്ദ്രശേഖര്‍ എന്നിവര്‍ക്കും ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ കെ റെയില്‍ വിരുദ്ധ സമരം കോണ്‍ഗ്രസ് ഏറ്റെടുത്തതിനാല്‍ നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കരുതെന്നാണ് കെ പി സി സി നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്. ഇതേതുടര്‍ന്ന് ശശി തരൂരും ആര്‍ ചന്ദ്രശേഖറും സെമിനാറില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More