LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടണം- ദേശീയ വനിത കമ്മിഷന്‍

ഡല്‍ഹി: സിനിമാ രംഗത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് പഠനം നടത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ദേശീയ വനിത കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നതും തുടര്‍നടപടി വൈകിച്ചതും ഗുരുതരമായ വീഴ്ചയാണ്. എത്രയും പെട്ടെന്ന് വിശദാംശങ്ങള്‍ പുറത്തുവിടണം. എന്നാല്‍  പരാതി നല്‍കിയവരുടെ വിവരങ്ങള്‍ മറച്ചുവെച്ചുകൊണ്ടാകണം വിശദാംശങ്ങള്‍ പുറത്തുവിടേണ്ടത് എന്നും  ദേശീയ വനിത കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും കമ്മിഷന്‍ നേരിട്ട് അന്വേഷിക്കണമെന്നും വനിത കമ്മിഷന്‍ ആവശ്യപ്പെട്ടു.

വിമന്‍ ഇന്‍ സിനിമാ കലക്ട്ടീവ് (ഡബ്ല്യൂ സി സി) മുന്നോട്ടുവെച്ച ആവശ്യപ്രകാരം സിനിമാ മേഖലയിലെ സ്ത്രീ ചൂഷണവും സവിശേഷമായി അവര്‍ നേരിടുന്ന പ്രശ്നങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് രണ്ടുവര്‍ഷമായെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിടാനോ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഡബ്ല്യൂ സി സിയും നിരവധി പ്രമുഖരും രംഗത്തുവന്നിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ല എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടത്. ഈ പശ്ചാത്തലത്തില്‍ ദേശീയ വനിത കമ്മിഷന്‍റെ ആവശ്യം സര്‍ക്കാരിനെ സമ്മര്‍ദ്ദപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജസ്റ്റിസ് ഹേമാ കമ്മീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടഞ്ഞുവീഴുമെന്ന് മലയാളത്തിലെ യുവനടി പാര്‍വ്വതി തിരുവോത്ത് ആരോപിച്ചിരുന്നു. ഇക്കാരണത്താല്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സ്ത്രീസൗഹൃദ സര്‍ക്കാരാകുന്നതെന്നും പാര്‍വ്വതി കളിയാക്കിയിരുന്നു. സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലുകള്‍ ഉണ്ടാവണമെന്ന ആവശ്യത്തില്‍ ഡബ്ല്യു സി സി (വിമണ്‍ ഇന്‍ സിനിമ കളക്ടീവ്) നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല വിധി പ്രഖ്യാപിച്ചിരുന്നു. സിനിമാ സംഘടനകളിലും സെറ്റുകളിലും പരാതി പരിഹാര സെല്ലുകള്‍ വേണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More