LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ വി തോമസിനെ സിപിഎമ്മിലേക്ക് ക്ഷണിച്ച് കോടിയേരി

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ സിപിഎമ്മിലേക്ക് ക്ഷണിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സഹകരിക്കാന്‍ തയ്യാറായാല്‍ കെ വി തോമസിനെ സ്വീകരിക്കും. സെമിനാറില്‍ പങ്കെടുക്കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും ഇതിന്‍റെ പേരില്‍ അദ്ദേഹത്തെ സിപിഎം കൈ വിടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. കോണ്‍ഗ്രസില്‍ നിന്നും പലരും രാജി വെച്ച് സിപിഎമ്മില്‍ ചേരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും കോടിയേരി ബാലകൃഷണന്‍ കൂട്ടിച്ചേര്‍ത്തു. 

ശശി തരൂരിനെയും ആര്‍ ചന്ദ്രശേഖറിനെയും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതാണ്. എന്നാല്‍ രണ്ട് പേര്‍ക്കും പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കുന്ന എല്ലാവരും സിപിഎമ്മിന്‍റെ അഭിപ്രായം പറയുന്നവരല്ല. ബഹുസ്വരതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിന്‍റെ ഭാഗമായാണ് വ്യത്യസ്ത പാര്‍ട്ടിയിലെ അംഗങ്ങളെ ക്ഷണിക്കുന്നത്. സിപിഎമ്മിന് ഒരു വിഷയത്തില്‍ നിലപാട് എടുക്കാനാണെങ്കില്‍ മറ്റ് പാര്‍ട്ടിയിലെ ആളുകളെ ക്ഷണിക്കേണ്ടതില്ലല്ലോയെന്നും കോടിയേരി പറഞ്ഞു. അതേസമയം, കെ വി തോമസിനെ എന്‍ സി പിയിലേക്ക് ക്ഷണിച്ച് പി സി ചാക്കോ രംഗത്തെത്തി. കോണ്‍ഗ്രസ് നേതൃത്വത്തിന് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയയാണ്. തോമസ്‌ പറഞ്ഞ പല കാര്യങ്ങളില്‍ താനും അനുഭവസ്ഥനാണെന്നും പി സി ചാക്കോ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. തോമസ്‌ എ ഐ സി സി അംഗമാണ്. അതുകൊണ്ട് തന്നെ ഹൈക്കമാന്‍ഡുമായി ഈ വിഷയത്തില്‍ ചര്‍ച്ച ആവശ്യമാണ്. സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ ആരാണെങ്കിലും നടപടി സ്വീകരിക്കുമെന്നാണ് താന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതിനു ഭീഷണിയുടെ സ്വരമുണ്ടെന്ന് കരുതുന്നില്ലെന്നും സുധാകാരന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More