ഹൈദരാബാദ്: ശ്രീകാകുളം ക്ഷേത്രത്തില്‍ മോഷണം നടത്തിയ പപ്പാ റാവു എന്ന മോഷ്ടാവാണ് താന്‍ തന്നെയുണ്ടാക്കിയ മതിലിലെ ദ്വാരത്തില്‍ കുടുങ്ങിപ്പോയത്. ക്ഷേത്രത്തിന്റെ മതിലില്‍ ദ്വാരമുണ്ടാക്കി അകത്തുകയറിയ പപ്പാ റാവു സ്വര്‍ണ്ണം കവര്‍ന്ന ശേഷം തിരിച്ചിറങ്ങുന്നതിനിടയിലാണ് ദ്വാരത്തില്‍ കുടുങ്ങിയത്. തുടര്‍ന്ന് മുന്നോട്ടും പുറകോട്ടും പോകാന്‍ കഴിയില്ല എന്ന് തീര്‍ച്ചയായതോടെ പേടിച്ച് നിലവിളിക്കുകയായിരുന്നു. നിലവിളി കേട്ട് തടിച്ചുകൂടിയ ആളുകളാണ് സഹായത്തിനായി പൊലീസിനെ വിളിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശ്രീകാകുളം ജില്ലയിലെ കാഞ്ചിലിയ്ക്കടുത്ത ക്ഷേത്രത്തിലാണ് സമൂഹ്യമാധ്യമങ്ങളില്‍ ഇതിനകം വൈറലായി മാറിയ സംഭവം നടന്നത്. 'താന്‍ കുഴിച്ച ദ്വാരത്തില്‍ താന്‍ തന്നെ കുടുങ്ങി' എന്ന കുറിപ്പോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് പങ്കുവെയ്ക്കപ്പെടുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ക്ഷേത്രത്തിനകത്തുകയറി പുറകില്‍ നിന്ന് തള്ളിയാണ് കള്ളനെ ദ്വാരത്തില്‍ നിന്ന് രക്ഷിച്ചത്. കാല്‍ മണിക്കൂറോളം പപ്പാ റാവു ക്ഷേത്ര മതിലിലെ ദ്വാരത്തില്‍ കുടുങ്ങിക്കിടന്നതായി പൊലീസ് പറഞ്ഞു. കള്ളനെ നിലത്തിറക്കിയ പൊലീസ് ഉടന്‍തന്നെ അയാളെ അറസ്റ്റുചെയ്തു.