LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എംപി ഫണ്ട് വെട്ടിക്കുറയ്ക്കല്‍: പ്രതിപക്ഷ എംപിമാര്‍ക്ക് പ്രതിഷേധം

ഡല്‍ഹി:  കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പാര്‍ലമെന്‍റംഗങ്ങളുടെ പ്രാദേശിക ഫണ്ട് രണ്ടുവര്‍ഷത്തേക്ക് നല്‍കേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ എംപിമാരുടെ വ്യാപക പ്രതിഷേധം. ഇത് ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്നാണ് പാര്‍ട്ടീഭേദമന്യേ പ്രതിപക്ഷ എംപിമാര്‍ പറഞ്ഞു.  

മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്‍റണിയുള്‍പ്പെടെയുള്ള കേരളാ എംപിമാര്‍ കേന്ദ്ര തീരുമാനത്തിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തി. തിരുവായ്ക്ക് എതിര്‍വായില്ല എന്ന നിലയിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കാസര്‍ഗോഡ്‌ എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്തും ചെയ്യാം എന്ന ധിക്കാരമാണ് ഇതിനു പിന്നില്‍. മോദി സര്‍ക്കാരിന്‍റെ തീരുമാനങ്ങള്‍ക്കെതിരെ ആര്‍ക്കും ഒന്നും പറയാനാവില്ലെന്ന സ്ഥിതിയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. 

പ്രാദേശിക ഫണ്ടില്‍ നിന്നാണ് എംപിമാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിക്കുന്നത് എന്നും ഇത് നിലച്ചാല്‍ വലിയ പ്രത്യാഘാതങ്ങലുണ്ടാകുമെന്നും സിപിഐ ദേശീയ കൌണ്‍സില്‍ അംഗവും രാജ്യസഭാം ഗവുമായ ബിനോയ്‌ വിശ്വം പറഞ്ഞു. കേന്ദ്ര തീരുമാനത്തിനെതിരെ സിപിഐ കത്ത് നല്‍കുമെന്നും   ബിനോയ്‌ വിശ്വം പറഞ്ഞു. ഇടതുപക്ഷം സംയുക്തമായി കത്തു നല്‍കുന്ന കാര്യത്തില്‍ ഉടനെ തീരുമാനമെടുക്കുമെന്നും ബിനോയ്‌ വിശ്വം പറഞ്ഞു. കേന്ദ്ര തീരുമാനത്തിനെതിരെ എ.എം.ആരിഫ്, ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍ തുടങ്ങി കേരളത്തിലെ എംപിമാര്‍ ഒന്നടങ്കം രംഗത്തെത്തി. 

കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പാര്‍ലമെന്‍റംഗങ്ങളുടെ പ്രാദേശിക ഫണ്ട് രണ്ടുവര്‍ഷത്തേക്ക് നല്‍കേണ്ടെന്നും രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റു കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രകാശ് ജാവേദേക്കര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ വ്യാപനത്തിന്‍റെ  പശ്ചാത്തലത്തില്‍ എല്ലാ മേഖലയിലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. ജനപ്രതിനിധികളുടെ ശമ്പളം വെട്ടിക്കുറക്കുന്നതിലൂടെ  7,900 - രൂപ സമാഹരിക്കാനാണ് സര്‍ക്കാരിന്‍റെ ആലോചന. ഈ പണം കേന്ദ്ര സര്‍ക്കാരിന്‍റെ  സഞ്ചിത ഫണ്ടിലേക്ക് മുതല്‍ക്കൂട്ടാനാണ് തീരുമാനം.


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More